ഷിംല : ദിവസങ്ങളായി ഒരു ഗ്രാമത്തിന്റെ മുഴുവന്‍ ഉറക്കം കെടുത്തിയിരുന്ന ഹിമപ്പുലിയെ പിടികൂടി. നാല് ദിവസംകൊണ്ട് നാല്‍പ്പതോളം ആടുകളെയാണ് പുലി കൊന്നുതിന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരന്തര ശ്രമത്തിനൊടുവിലാണ് പുലിയെ പിടിക്കാനായത്. ഹിമാചലിലെ ലഹോല്‍ സ്പിറ്റി ജില്ലയില്‍ വച്ചാണ് ഹിമപ്പുലിയെ പിടികൂടിയത്. പിടികൂടുമ്പോള്‍ പുലി ഹ്യൂ ഗ്രാമത്തിലായിരുന്നു ഉണ്ടായിരുന്നതെന്ന് കാസയിലെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (ഡിഎഫ്ഒ) ഹര്‍ദവ് നേഗി പറഞ്ഞു. ഹിമപ്പുലിയെ ഷിംല ജില്ലയിലെ കുഫ്രിയിലെ ഹിമാലയന്‍ നേച്ചര്‍ പാര്‍ക്കിലേക്ക് അയച്ചു.
നാല്‍പ്പത് ആടുകളെ കൊന്ന ഹിമപ്പുലിയെ ഒടുവില്‍ കൂട്ടിലാക്കി
RECENT NEWS
Advertisment