ചിറ്റാർ : സാമൂഹ്യ പ്രവർത്തകനായിരുന്ന ചിറ്റാർ പുതുവേലിൽ വീട്ടിൽ പി.കെ പ്രസന്നൻ (ചിറ്റാര്‍ പ്രസന്നന്‍ – 60) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (വ്യാഴം) 4 മണിക്ക് ചിറ്റാറിലുള്ള വീട്ടുവളപ്പിൽ. രാജ്യത്തിന്റ വിവിധ സ്ഥലങ്ങളിൽ ആയിരക്കണക്കിന് വീടുകൾ എൻ ജി ഓ സംഘടനയിൽ പ്രവർത്തിച്ചുകൊണ്ട് നിർമ്മിച്ചു നൽകിയിട്ടുണ്ട്. ആദിവാസി വിഭാഗങ്ങള്‍ക്ക് വീടുകൾ നിർമ്മിച്ചു നൽകാൻ പ്രസന്നന്‍ മുന്‍കൈ എടുക്കുകയും നേത്രുത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. ജെ.എസ്.എസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൽ ഗൗരിയമ്മയോട് ചേർന്നു നിന്നുകൊണ്ട് സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.
ബന്ധങ്ങൾ കാത്ത് സൂക്ഷിക്കുന്നതിലും സാമൂഹ്യ അറിവുകൾ പങ്കുവെയ്ക്കുന്നതിനും സ്നേഹിതരെ അകമഴിഞ്ഞ് സ്നേഹിക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ മനസ് ആരും വിസ്മരിക്കില്ല. അനീതി കണ്ടാൽ മുഖം നോക്കാതെ നഖശിഖാന്തം എതിർക്കുന്ന ചിറ്റാര്‍ പ്രസന്നന് ശത്രുക്കളും ഏറെയുണ്ടായിരുന്നു. കാൻസർ എന്ന മഹാരോഗത്തിന് അടിമയായിട്ടും വിശ്രമമില്ലാതെ അദ്ദേഹം പാവപ്പെട്ട ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. ഇന്ത്യയില്‍ ഉടനീളം യാത്രചെയ്തു. അതെ ..നഷ്ടമായത് സാധാരണ ജനങ്ങളുടെ പ്രിയങ്കരനായ..അഴിമതിക്കും അനീതിക്കുമെതിരെ പടപൊരുതിയ ചിറ്റാര്‍ പ്രസന്നനെയാണ്. പത്തനംതിട്ട മീഡിയായുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.