കൈപ്പട്ടൂർ : ഇന്ത്യയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ദേശീയ സംസ്ഥാന അവാർഡ് ജേതാവുമായ ഷിജിൻ വർഗീസിനെ നരിയാപുരം സൈനിക കൂട്ടായ്മ ആദരിച്ചു. കൈപ്പട്ടൂരിൽ നടന്ന ചടങ്ങിൽ റിട്ട. ലഫ്. കേണൽ കെ പി ഉണ്ണികൃഷ്ണൻ നായർ പൊന്നാടയണിയിക്കുകയും പ്രശസ്തിപത്രം നൽകുകയും ചെയ്തു. 2012ലെ കേരളത്തിലെ മികച്ച എൻഎസ്എസ് വോളന്റീയർക്കുള്ള സംസ്ഥാന അവാർഡ്, 2013ലെ ഇന്ത്യയിലെ മികച്ച എൻഎസ്എസ് വോളന്‍റിയര്‍ക്കുള്ള ദേശീയ അവാർഡ്, 2018 കേരളത്തിലെ മികച്ച സാമൂഹിക പ്രവർത്തനമുള്ള കേരള സർക്കാരിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭ പുരസ്കാരവും ഷിജിന് ലഭിച്ചിട്ടുണ്ട്.
നിലവിൽ ബെസ്റ്റ് ഡിപ്ലോമാറ്റിന്റെ ദേശീയ കോഡിനേറ്ററും ഇന്ത്യയിലെ മികച്ച സന്നദ്ധ സംഘടനയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുള്ള നാഷണൽ ഇൻഡിഗ്രേറ്റഡ് ഫോറം ഓഫ് ആർട്ടിസ്റ്റ് & ആക്ടിവിസ്റ്റ് സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ് തുടങ്ങി നാൽപ്പതിലധികം പ്രാദേശിക, ദേശീയ, അന്തർദേശീയ സംഘടനകളുടെ ചുമതലകൾ വഹിക്കുന്നുണ്ട്. നരിയാപുരം സൈനിക കൂട്ടായ്മയുടെ കോഡിനേറ്റർ എ പി മധുസൂദനൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സൈനികരായ സന്തോഷ് കുമാർ, നാരായണക്കുറുപ്പ്, കെ ആർ ജയകുമാർ, എ പി ശശിധരൻ നായർ, കെജി രമേഷ് കുമാർ, ശ്രീകാന്ത്, പ്രസന്നകുമാരൻ നായർ, അംബരീഷ്, ശ്രീജിത്ത് എസ് നായർ, രതീഷ് കുമാർ, പ്രദീപ്കുമാർ, രാജ് മോഹൻ നായർ, പിജി മുരളീധരൻ നായർ പ്രവാസി വാട്സ്ആപ്പ് കൂട്ടായ്മ പ്രതിനിധി മുരളി പണിക്കരേത്ത് തുടങ്ങിയവർ പങ്കെടുത്തു.