പത്തനംതിട്ട : രാജ്യത്ത് ആദ്യമായാണ് ജനകീയ പങ്കാളിത്തത്തോടെ സാമൂഹ്യ വിലയിരുത്തലിന് (സോഷ്യല്‍ ഓഡിറ്റ്) ആരോഗ്യ വകുപ്പ് കേരളത്തില്‍ തുടക്കമിടുന്നതെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സോഷ്യല്‍ ഓഡിറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇരവിപേരൂര്‍ വള്ളംകുളത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ മേഖലയില്‍ നല്‍കുന്ന സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നത് സംബന്ധിച്ച് അറിയുന്നതിനായാണ് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കുന്നത്. ജനക്ഷേമം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളും പരിപാടികളും ജനങ്ങള്‍ക്ക് ലഭിക്കുന്നത് സംബന്ധിച്ചുള്ള വിലയിരുത്തല്‍ പ്രധാനപ്പെട്ടതാണ്. ജനങ്ങള്‍ക്ക് ആരോഗ്യ സ്ഥാപനങ്ങളെ സംബന്ധിച്ച്ഉടനടി പരാതി നല്‍കുന്നതിന് ആശുപത്രിതലത്തിലും ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും ഒരു സംവിധാനം ഉടന്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ മേഖലയില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങളെ സംബന്ധിച്ച്ജനങ്ങളുടെ യഥാര്‍ഥ വിലയിരുത്തലാണ് സോഷ്യല്‍ ഓഡിറ്റിങ്ങിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പ്രാഥമിക ആരോഗ്യ സേവനം മെച്ചപ്പെട്ട നിലയില്‍ ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. ആരോഗ്യ മേഖലയിലെ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും ജനസൗഹൃദവും രോഗി സൗഹൃദവും ആക്കുന്നതിനാണ് ആര്‍ദ്രം മിഷന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യത്തിലുള്ള മാറ്റങ്ങള്‍ക്കൊപ്പം ചികിത്സാ സൗകര്യം ലഭ്യമാക്കുന്നത് സംബന്ധിച്ച് മാനദണ്ഡവും ആര്‍ദ്രം മിഷന്റെ ഒന്നാം ഘട്ടത്തില്‍ കൊണ്ടുവന്നു. ആര്‍ദ്രം മിഷനിലൂടെ 629 ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. രോഗികളോടുള്ള ഇടപെടലുകളിലും സേവനങ്ങളിലും ചികിത്സയിലും മാറ്റം ഉണ്ടായി. സ്പെഷ്യാലിറ്റി സേവനം താലൂക്ക് തലത്തില്‍ ആരംഭിച്ചു.
11 ജില്ലകളില്‍ കാത്ത് ലാബ് ആരംഭിച്ചു. രോഗി സൗഹൃദമാക്കുന്നതിനെപ്പം സൗജന്യമായും മിതമായ നിരക്കിലും ചികിത്സ ജനങ്ങള്‍ക്ക് ലഭ്യമാക്കി. സര്‍ക്കാര്‍ മേഖലയില്‍ നൂതനമായചികിത്സാ സൗകര്യങ്ങള്‍ കൊണ്ടുവരുന്നു. മലബാര്‍ ക്യാന്‍സര്‍ സെന്ററിലും തിരുവനന്തപുരം ക്യാന്‍സര്‍ സെന്റിലും റോബോട്ടിക് സര്‍ജറി ആരംഭിക്കും. 30 കോടി രൂപ മന്ത്രിസഭ ഇതിനായി അനുവദിച്ചു. രോഗികളുടെ വിവരം ഡിജിറ്റലായി രേഖപ്പെടുത്തുകയും ഈ വിവരങ്ങള്‍ ഇ ഹെല്‍ത്ത് വഴി എല്ലാ ആശുപത്രികളുമായി ലിങ്ക് ചെയ്യുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി മുഖ്യ അതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വത്സല, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം എല്‍സ തോമസ്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന്‍ പിള്ള, വൈസ് പ്രസിഡന്റ് സാലി ജേക്കബ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അമിതാ രാജേഷ്, ആര്‍. ജയശ്രീ, ജിന്‍സണ്‍ വര്‍ഗീസ്, സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റം റിസോഴ്‌സ് സെന്റര്‍ ഡയറക്ടര്‍ ഡോ. വി. ജിതേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, എന്‍എച്ച്എം സോഷ്യല്‍ ഡെവലപ്‌മെന്റ് ഹെഡ് കെ.എം. സീന, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി മറ്റു കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുന്നതിനുമാണ് സോഷ്യല്‍ ഓഡിറ്റ് സംഘടിപ്പിക്കുന്നത്. എംജിഎന്‍ആര്‍ഇജിഎയുടെ സോഷ്യല്‍ ഓഡിറ്റ് യൂണിറ്റുമായി ചേര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യഘട്ടം എന്ന നിലയില്‍ സോഷ്യല്‍ ഓഡിറ്റ് ആറ് ജില്ലകളില്‍ നടപ്പാക്കും. തുടര്‍ന്ന് മറ്റു കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033