പത്തനംതിട്ട : എല്ലാ തരത്തിലുമുള്ള ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി കൂടുതൽ ഉണർന്ന് പ്രവർത്തിക്കണമെന്ന് മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പ്രൊഫ. പി ജെ കുര്യൻ അഭ്യർത്ഥിച്ചു. രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന പ്രൌഡ് കേരളയുടെ നേത്രുത്വത്തില്‍ ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ജില്ലതല ഉൽഘാടനം മേരിമാതാ പബ്ലിക് സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെയുള്ള നിയമ നിർമ്മാണങ്ങൾ കുറേക്കൂടി ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലുള്ള നിയമങ്ങളിലെ ചില പോരായ്മകൾ കുറ്റവാളികൾക്ക് രക്ഷപെടാൻ പഴുതു നൽകുന്നുണ്ട്.
രമേശ് ചെന്നിത്തല ലഹരിക്കെതിരെ നടത്തുന്ന പോരാട്ടങ്ങൾക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളും മത സമുദായങ്ങളും പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിസ്റ്റർ ആൻസിയ പോൾ അധ്യക്ഷത വഹിച്ചു. എ.ഡി.എം ബി. ജ്യോതി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്വ.ഓമല്ലൂർ ശങ്കരൻ, ഫാദർ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, പ്രൌഡ് കേരള കൺവീനർ അഡ്വ.വെട്ടൂർ ജ്യോതി പ്രസാദ്, തട്ടയിൽ ഹരികുമാർ, ജോൺസൺ വിളവിനാൽ, കെ. ജാസിംകുട്ടി, എലിസബേത്ത് അബു, സിസ്റ്റർ ടോംസി, റിച്ചൺ കല്ലറക്കൽ, ലീല രാജൻ, സജി കൊട്ടക്കാട്, സ്മിത വർഗീസ്, ജോളി ഷാജി എന്നിവർ പ്രസംഗിച്ചു.