തിരുവനന്തപുരം : സോളാര്‍ പീഡന കേസില്‍ കോണ്‍ഗ്രസ് നേതാക്കളായി അടൂര്‍ പ്രകാശ്, എ.പി അനില്‍ കുമാര്‍ എന്നിവരെ സിബിഐ ചോദ്യം ചെയ്തു. മലപ്പുറത്തും ഡല്‍ഹിയിലും വച്ചായിരുന്നു ചോദ്യം ചെയ്യല്‍. നേരത്തെ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. 2012 മേയില്‍ അന്ന് മന്ത്രിയായിരുന്ന എ.പി അനില്‍ കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വച്ച് കെ.സി വേണുഗോപാല്‍ പീഡിപ്പിച്ചെന്നാണ് പരാതി.
വേണുഗോപാലിന് എതിരെയുള്ള ഡിജിറ്റല്‍ തെളിവുകളും പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് ആണ് ആദ്യം അന്വേഷണം നടത്തിയിരുന്നത്. കഴിഞ്ഞ പിണറായി സര്‍ക്കാര്‍ ക്രൈംബ്രാഞ്ചില്‍നിന്ന് അന്വേഷണം സിബിഐയ്ക്ക് കൈമാറി. തിരുവനന്തപുരത്തുവച്ച് ചോദ്യം ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു.