കാസര്‍കോട്: കാസര്‍കോട് സോളാര്‍ പാര്‍ക്കില്‍ വന്‍ തീപിടുത്തം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാഞ്ഞങ്ങാട് വെള്ളൂടയിലെ പ്ലാന്റിലാണ് ഉച്ചയ്ക്ക് രണ്ടരയോടെ തീപിടുത്തം ഉണ്ടായത്. ഉച്ചയ്ക്ക് ഇവിടേയ്ക്ക് അലൂമിനിയം പവര്‍ കേബിളുകള്‍ എത്തിച്ചിരുന്നു. ഇതിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകള്‍ എത്തിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതുവരെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. അരക്കോടി രൂപയുടെ നാശനഷ്ടമാണ് പാര്‍ക്കില്‍ ഉണ്ടായതെന്നാണ് കണക്കാക്കുന്നത്.