കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ ഭക്ഷണം വിതരണം ചെയ്യുന്നതിന് ചിലർ പണപ്പിരിവ് നടത്തുന്നൂവെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഭക്ഷണം കൊടുക്കുന്നതിന്റെ പേരിൽ ചിലർ വ്യാപകമായി പണപ്പിരിവ് നടത്തുന്നൂവെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും മഹാഭൂരിപക്ഷം ആത്മാർഥമായി ഇടപെടുമ്പോൾ ചെറുന്യൂനപക്ഷം ഇത്തരമൊരു പോരായ്മ വരുത്തുന്നത് പ്രയാസകരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ‘വളണ്ടിയർമാർ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും നിയന്ത്രണം ആവശ്യമാണ്. ഭക്ഷണം വളരെ മാന്യമായി പാകം ചെയ്ത് നൽകുന്നുണ്ട്. എന്നാൽ രക്ഷാദൗത്യത്തിലുള്ള ചില ആളുകൾക്ക് ഭക്ഷണം കഴിച്ച് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ജില്ലാ ഭരണകൂടം ഇത് ശ്രദ്ധയിൽപ്പെടുത്തി. അതിനാൽ ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്തണം. ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നുണ്ട്. രക്ഷാദൗത്യം ചെയ്യുന്നവർക്ക് ഭക്ഷണം നൽകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയേ പറ്റൂ. ഭക്ഷണം വിതരണം ചെയ്യുന്ന വളണ്ടിയർമാർ അനാവശ്യവിവാദം ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കണം. അതേസമയം, ഇതുവരെ ഭക്ഷണം നൽകിയവരുടെ സേവനം വളരെ വലുതാണ്. ഇത്തരം ആളുകളുടെ സഹായം നമുക്ക് വേണം’ എന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.