Thursday, April 24, 2025 4:11 pm

താരനകറ്റാന്‍ വീട്ടിലെ ചില പൊടിക്കൈകള്‍

For full experience, Download our mobile application:
Get it on Google Play

താരൻ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. താരൻ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. താരൻ കാരണം ചിലരിൽ തല ചൊറിച്ചിലും ഉണ്ടാകാം. താരൻ ഒരുതരം ഫംഗസ് അണുബാധയാണ്. താരനകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ പരിചയപ്പെടാം.

ടീ ട്രീ ഓയിൽ പരമ്പരാഗതമായി സോറിയാസിസ്, മുഖക്കുരു തുടങ്ങിയ അവസ്ഥകൾക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്നു. കൂടാതെ ഇതിന് ശക്തമായ ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് താരൻ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും.

കറ്റാർവാഴയും ആര്യവേപ്പിലയും താരൻ അകറ്റാൻ സഹായകമാണ്. രണ്ടിനും മികച്ച ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ ഗുണങ്ങളുണ്ട്. 2 ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ 10-15 ആര്യവേപ്പിലയുമായി യോജിപ്പിക്കുക. മിനുസമാർന്ന മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടി 30 മിനിറ്റ് ഇടുക. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.

ഉലുവയിൽ ഉയർന്ന പ്രോട്ടീനും നിക്കോട്ടിനിക് ആസിഡും അടങ്ങിയിട്ടുണ്ട് ഇത് മുടി കൊഴിച്ചിൽ, താരൻ എന്നിവ തടയാനും മുടിയുടെ വരൾച്ച, കഷണ്ടി, മുടി കൊഴിച്ചിൽ തുടങ്ങിയ പലതരം തലയോട്ടി പ്രശ്‌നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു. ഉലുവ പേസ്റ്റ് തലയിൽ 15 മിനുട്ട് തേച്ചുപിടിപ്പിക്കുക.ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക.

എല്ലാത്തരം മുടിയിലും പ്രവർത്തിക്കുന്ന ഒരു ഫലപ്രദമായ ഘടകമാണ് തൈര്. ഇതിന് ആൻറി ഇൻഫ്ലമേറ്ററി സവിശേഷതയും ശിരോചർമ്മം തണുപ്പിക്കുന്ന ഗുണങ്ങളുമുണ്ട്. ഇത് താരൻ, വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ശിരോചർമ്മം എന്നിവയ്ക്ക് വളരെയധികം സഹായിക്കുന്നു. അര കപ്പ് തൈര് പപ്പായ പേസ്റ്റുമായി കലർത്തി തലയിൽ തേച്ചുപിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം ഷാപൂ ഉപയോ​ഗിച്ച് കഴുകി കളയുക. ഇത് താരൻ നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നതോടൊപ്പം ശിരോചർമ്മം ശുദ്ധീകരിക്കാനും മുടിയുടെ വളർച്ചയ്ക്കും സഹായിക്കുന്നു.

ജോലി ഒഴിവുകള്‍
പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, വീഡിയോ എഡിറ്റര്‍ എന്നീ ഒഴിവുകള്‍ ഉണ്ട്. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റാ മെയില്‍ ചെയ്യുക [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത ; മൂന്ന് ജില്ലയിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലയിൽ യെല്ലോ...

കൊടി തോരണങ്ങൾ കെട്ടാൻ കയറുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
ഇടുക്കി: ഉപ്പുതറയിൽ പള്ളി തിരുനാളിനോട് അനുബന്ധിച്ച് കൊടി തോരണങ്ങൾ കെട്ടാൻ കയറുന്നതിനിടെ...

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട മലയാളി തിരികെ വീട്ടിലെത്തി

0
തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ജെയിൻ കുര്യൻ വീട്ടിലേക്ക്...

തീ​വ്രവാദികൾക്കെതിരായ കേസ് മോദി സർക്കാർ പിൻവലിക്കില്ലെന്ന് യോഗി ആദിത്യനാഥ്

0
ലഖ്നോ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യം മുഴുവൻ ഒന്നിച്ച് നിൽക്കുമ്പോൾ യു.പി.എ...