നിലമ്പൂർ: സാംസ്കാരിക രംഗത്തുള്ളവർ എൽഡിഎഫിനെ പിന്തുണക്കുന്നത് ചിലർക്ക് സഹിക്കുന്നില്ലെന്ന് സ്ഥാനാർഥി എം. സ്വരാജ്. ‘സാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് രാഷ്ട്രീയമുണ്ട്. സാംസ്കാരിക പ്രവർത്തകർക്ക് രാഷ്ട്രീയ അഭിപ്രായം പാടില്ലെന്ന് ആര് പറഞ്ഞു?. സമൂഹത്തെ മാറ്റി മറിച്ചത്തിൽ വലിയ പങ്ക് സാഹിത്യ കൃതികൾക്ക് ഉണ്ടായിട്ടുണ്ട്. നിലമ്പൂരിൽ വോട്ടുണ്ടായിരുന്നെങ്കിൽ സ്വരാജിന് വോട്ട് ചെയ്യുമായിരുന്നെന്ന് ആദ്യം പറഞ്ഞത് കവി സച്ചിദാന്ദനാണ്. പിന്നീട് മറ്റു ചിലരും അഭിപ്രായം പറഞ്ഞു. സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണ് തന്നെ പിന്തുണയ്ക്കുന്നത് എന്ന പ്രചാരണം യുഡിഎഫ് നടത്തുന്നു.
അഭിപ്രായം പറയാതെ മിണ്ടാതിരിക്കാൻ പറയാൻ ആർക്കാണ് അവകാശമുള്ളത്. എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും നിലപാടുള്ളവരാണ്. അവർ അഭിപ്രായം പറയുന്നതിൽ എന്താണ് തെറ്റ്. എൽഡിഎഫിന് വോട്ട് ചെയ്യും എന്ന് പറഞ്ഞതിന്റെ പേരിൽ അധിക്ഷേപിക്കാനും അശ്ലീലം പറയാനുമുള്ള നീക്കം ഹീനവും നീചവുമാണ്. കോൺഗ്രസിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ ഇതുവിലക്കണം.’- സ്വരാജ് പറഞ്ഞു. നിലമ്പൂർ ആയിഷയെപ്പോലുള്ളവരെ അധിക്ഷേപിക്കുന്നതിനെ കോൺഗ്രസ് നേതാക്കൾ വിലക്കണമെന്നും എം. സ്വരാജ് ആവശ്യപ്പെട്ടു.’ചിന്തിക്കാൻ പോലും ആകാത്ത പീഡനങ്ങൾ നേരിട്ട ആളാണ് നിലമ്പൂർ ആയിഷ. അവരെ നീചമായിട്ടാണ് അധിക്ഷേപിക്കുന്നത്. ഇടതുപക്ഷത്തെ പിന്തുച്ചാൽ തെറിവിളിക്കുകയാണ്. നിലമ്പൂർ ആയിഷ എന്നത് നിലമ്പൂരിന്റെ പ്രതീകമാണ്’- സ്വരാജ് പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.