Tuesday, May 13, 2025 6:54 am

ദക്ഷിണേന്ത്യയിലെ ആരാധനാലയങ്ങളിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്‌

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ദക്ഷിണേന്ത്യയിലെ ആരാധനാലയങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഭക്തര്‍ക്ക് ട്രെയിന്‍ സര്‍വ്വീസ് ഒരുക്കി ഇന്ത്യന്‍ റെയില്‍വേ. ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ വിശ്വാസികള്‍ക്കാണ് റെയില്‍വേ ഈ സേവനം ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് ജനുവരി 29 മുതലാണ് ആരംഭിക്കുന്നത്. ജനുവരി 29 ന് ബീഹാറിലെ ജയ്‌നഗറില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഫെബ്രുവരി 11ന് ട്രെയിന്‍ മടങ്ങിയെത്തും. പതിനാല് ദിവസം നീളുന്നതാണ് യാത്ര. തെക്കന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി ചെയ്യുന്ന നിരവധി ആരാധനാലയങ്ങളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദര്‍ശിക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യന്‍ റെയില്‍വെ ഒരുക്കുന്നത്. യാത്രക്കാര്‍ക്ക് വെജിറ്റേറിയന്‍ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ട്രെയിനില്‍ തന്നെ ലഭ്യമാക്കും. ഒരാള്‍ക്ക് പ്രതിദിനം 900 രൂപ എന്ന നിരക്കില്‍ യാത്രയ്‌ക്ക് ആകെ വരിക 13230 രൂപയാണ്. വിവിധ കേന്ദ്രങ്ങളില്‍ യാത്ര ചെയ്യാന്‍ പ്രത്യേക ബസ്, താമസ സൗകര്യങ്ങള്‍, ട്രെയിനില്‍ സുരക്ഷാ ഗാര്‍ഡുകള്‍ എന്നിവ ഐആര്‍സിടിസി ക്രമീകരിക്കും. കൂടാതെ ഓരോ സ്ഥലത്തും തീര്‍ത്ഥാടകര്‍ക്ക് മാസ്‌ക്കുകള്‍, സാനിറ്റൈസര്‍, ടൂര്‍ എസ്‌കോര്‍ട്ട് എന്നിവയുടെ ലഭ്യതയും ഐആര്‍സിടിസി ഉറപ്പാക്കും.

ജനുവരി 29 ന് ബീഹാറിലെ ജയ്നഗറില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ മധുബാനി, ദര്‍ഭംഗ, സമസ്തിപൂര്‍, മുസാഫര്‍പൂര്‍, ഹാജിപൂര്‍, പട്ന, ബക്തിയാര്‍പൂര്‍, ബിഹാര്‍ഷരീഫ്, രാജ്ഗിര്‍, ഗയ തുടങ്ങിയ സ്റ്റേഷനുകളിലൂടെ സഞ്ചരിക്കും. കൂടാതെ ജാര്‍ഖണ്ഡിലെ കോഡെര്‍മ, ധന്‍ബാദ് ജംഗ്ഷന്‍ സ്റ്റേഷനുകളിലൂടെയും ട്രെയിന്‍ കടന്നുപോകും. ഇവിടങ്ങളില്‍ നിന്ന് യാത്രക്കാര്‍ക്ക് ട്രെയിനില്‍ കയറാന്‍ സാധിക്കും. തുടര്‍ന്ന് ട്രെയിന്‍ രാമേശ്വരം, മധുരൈ, കന്യാകുമാരി, തിരുവനന്തപുരം, മല്ലികാര്‍ജുന, ജഗന്നാഥ പുരി, സൂര്യ മന്ദിര്‍, ജ്യോതിര്‍ലിംഗ എന്നിവിടങ്ങളിലേക്ക് പോകും. ഈ പ്രത്യേക ടൂറിസ്റ്റ് ട്രെയിനിന്റെ പായ്‌ക്കേജ് കോഡ് EZBD 67 ആണ്. 750 സ്ലീപ്പര്‍ ബര്‍ത്തുകള്‍ അടങ്ങിയതാണ് ദക്ഷിണ ഭാരത് സ്പെഷ്യല്‍ ട്രെയിന്‍. ബുക്കിംഗുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റായ www.irctctourism.com ല്‍ ലഭ്യമാണെന്ന് ഐആര്‍സിടിസി ധന്‍ബാദ് മാനേജര്‍ പ്രവീണ്‍ ശര്‍മ, സീനിയര്‍ സൂപ്പര്‍വൈസര്‍ അരവിന്ദ് കുമാര്‍ ചൗധരി, കോഡെര്‍മ ഐആര്‍സിടിസി ഇന്‍ചാര്‍ജ് പഞ്ച് ആനന്ദ് എന്നിവര്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അതിർത്തിയിൽ പാക് ഡ്രോണുകൾ എത്തിയിട്ടില്ലെന്ന് കരസേന

0
ദില്ലി : അതിർത്തിയിൽ പാക് ഡ്രോണുകൾ എത്തിയിട്ടില്ലെന്ന് കരസേന. നിലവിൽ അതിർത്തി...

വെടിനിർത്തൽ തുടരാൻ ഇന്ത്യ-പാക് സൈനിക ഡയറക്ടർ ജനറൽമാർ തമ്മിലുള്ള ചർച്ചയിൽ ധാരണ

0
ന്യൂഡൽഹി: വെടിനിർത്തൽ തുടരാൻ ഇന്ത്യ-പാക് സൈനിക ഡയറക്ടർ ജനറൽമാർ തമ്മിലുള്ള ചർച്ചയിൽ...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മാറ്റിയ സംഭവത്തിൽ അന്വേഷണം ജീവനക്കാരിലേക്ക്

0
തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മാറ്റിയ സംഭവത്തിൽ അന്വേഷണം...

ദുബായിൽ മലയാളി യുവതി കൊല്ലപ്പെട്ട നിലയിൽ

0
ദുബായ് :ദുബായ് കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട നിലയിൽ. തിരുവനന്തപുരം വിതുര,...