പന്തളം : കരിങ്ങാലി പാടശേഖരത്തിൽ കൃഷിയിറക്കുന്നത് വൈകും. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കരിങ്ങാലിപ്പാടത്ത് വൃശ്ചിക കാർത്തികയ്ക്ക് വിത്തിറക്കി മേടത്തിൽകൊയ്തു കയറുന്ന പരമ്പരാഗത രീതിയാണ് തുടർന്നുവന്നത്. എന്നാൽ കുറേ വർഷങ്ങളായി പാടത്ത് കെട്ടിനിൽക്കുന്ന വെള്ളം അടിച്ചുവറ്റിക്കാൻ മാർഗമില്ല. വെള്ളം തനിയെ വറ്റിയശേഷമാണ് ഞാറ് പാകി പാടം ഒരുക്കി കൃഷിയിറക്കുന്നത്. ഇടയ്ക്കുപെയ്യുന്ന മഴകാരണം പാടത്തെ വെള്ളം ഒട്ടും വറ്റില്ല. മുമ്പ് ആലപ്പുഴ പുഞ്ച സ്പെഷൽ ഓഫീസിൽനിന്ന് വെള്ളം അടിച്ചുവറ്റിക്കുന്നതിന് കരാർ നൽകിയിരുന്നെങ്കിലും ഇപ്പോൾ കർഷകർതന്നെ പമ്പുവെച്ച് വറ്റിക്കുകയാണ്. നേരത്തേ കൃഷിയിറക്കിയില്ലെങ്കിൽ മഴക്കാലത്ത് കൊയ്ത്തുനടത്തേണ്ട അവസ്ഥയുണ്ടാകും. വെള്ളപ്പൊക്കവും കാറ്റുവീഴ്ചയുമെല്ലാം കൃഷിനാശത്തിന് വഴിതെളിക്കും.
മുൻകാലങ്ങളിൽ കൃഷിനാശം വളരെ കുറവായിരുന്നെങ്കിലും ഇപ്പോൾ കാലാവസ്ഥാ വ്യതിയാനവും പരമ്പരാഗത കൃഷിരീതിയിൽനിന്ന് മാറിയുള്ള കൃഷിരീതികളും തോടുകളും ചാലും ചെളിനിറഞ്ഞ് സംഭരണശേഷി കുറഞ്ഞതുമെല്ലാം പ്രതികൂലമായി ബാധിക്കുന്നുണ്ട്. വെള്ളം വറ്റിക്കുന്നതിനുള്ള മാർഗവും വേനലിൽ വെള്ളം പാടത്തേക്ക് ഇറക്കാനുള്ള സൗകര്യവും ഉണ്ടാകുകയാണ് പ്രധാനം. തരിശുനില കൃഷി പദ്ധതിയിലുൾപ്പെടുത്തി കഴിഞ്ഞ അഞ്ചുവർഷം കൃഷി കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിച്ചു. എന്നാൽ എല്ലാ വർഷവും മഴയും വെള്ളപ്പൊക്കവും കാരണമുണ്ടാകുന്ന കൃഷിനാശം കർഷകരെ നിരാശരാക്കും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033