തിരുവനന്തപുരം : എസ്‍പി ഫോര്‍ട്ട് ആശുപത്രിയില്‍ തീപിടുത്തം. കാന്‍റീനിലാണ് തീപിടുത്തമുണ്ടായത്. സമീപത്തെ മുറികളിലുള്ള രോഗികളെ ഒഴിപ്പിച്ചു. എല്ലാവരും സുരക്ഷിതരാണ്.
ഇന്ന് രാവിലെ 9 മണിയോടെയാണ് കാന്‍റീനില്‍ തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്സും പോലീസും ഉടന്‍ സ്ഥലത്തെത്തി. പുക ഉയരുന്നതുകണ്ടതോടെ സമീപത്തെ രോഗികളെ സുരക്ഷിതരായി പുറത്തെത്തിച്ചു. കുറച്ചു രോഗികളെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോയി. പന്ത്രണ്ടോളം പേരെയാണ് മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോയത്. ഗുരുതര പ്രശ്നങ്ങളില്ലാത്തവരെ ആശുപത്രി കെട്ടിടം വൃത്തിയാക്കിയ ശേഷം തിരികെ പ്രവേശിപ്പിക്കും.
ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു. ആര്‍ക്കും ഒരു അപകടവും സംഭവിച്ചിട്ടില്ല എന്നതാണ് ആശ്വാസകരമായ കാര്യം. കോവിഡ് രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ ചികിത്സയിലുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്നതാണോ എന്ന് വ്യക്തമായിട്ടില്ല.