Thursday, June 27, 2024 12:47 pm

ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തില്‍ നിന്ന് വലിച്ചുമാറ്റാന്‍ സ്‌പേസ് എക്‌സ്

For full experience, Download our mobile application:
Get it on Google Play

യുഎസ്: കാലാവധി തീരുന്ന ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തില്‍ നിന്ന് വലിച്ചുമാറ്റാനുള്ള ബഹിരാകാശ പേടകം സ്‌പേസ് എക്‌സ് നിര്‍മിക്കും. പദ്ധതിയുടെ ഭാഗമായി 100 കോടിയോളം ഡോളര്‍ സ്‌പേസ് എക്‌സിന് അനുവദിക്കും. വരും വര്‍ഷങ്ങളിലായി നാസയും സഖ്യരാജ്യങ്ങളും അന്താരാഷ്ട്ര ബഹികാകാശ നിലയത്തിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനം 2030 വരെ തുടരുമെന്നും 2031 ല്‍ പസഫിക് സമുദ്രത്തില്‍ ഇടിച്ചിറക്കുമെന്നും നാസ 2022 ല്‍ അറിയിച്ചിരുന്നു. പ്രവര്‍ത്തനം അവസാനിപ്പിച്ചതിന് ശേഷം ഭ്രമണപഥത്തില്‍ നിന്ന് നിലയത്തെ മാറ്റാനാണ് പദ്ധതി. ഇതിന് വേണ്ടിയാണ് സ്‌പേസ് എക്‌സിന്റെ ബഹിരാകാശ പേടകം ഉപയോഗിക്കുക.

2030 അവസാനത്തിലാവും സ്‌പേസ് എക്‌സിന്റെ പേടകം വിക്ഷേപിക്കുക. ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പവുമുള്ള ബഹിരാകാശ നിലയത്തെയാണ് സ്‌പേസ് എക്‌സ് പേടകം ഭ്രമണ പഥത്തില്‍ നിന്ന് വലിച്ചുമാറ്റുക. ശേഷം സ്‌പേസ് എക്‌സ് പേടകവും ബഹിരാകാശ നിലയവും ഭൂമിയുടെ അന്തരീക്ഷത്തില്‍ ഇടിച്ചിറങ്ങും. നാസയും റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസുമാണ് ബഹിരാകാശ നിലയത്തിന്റെ നടത്തിപ്പുകാര്‍. ജപ്പാന്‍ ബഹിരാകാശ ഏജന്‍സിയായ ജാക്‌സ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി, കനേഡിയന്‍ സ്‌പേസ് ഏജന്‍സി എന്നിവരും ബഹിരാകാശ നിലത്തില്‍ പങ്കാളികളാണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ഇതും കടന്നുപോകും’ : ആരാധകരോട് ശാന്തമായിരിക്കാനാവശ്യപ്പെട്ട് നടൻ ദർശന്റെ ഭാര്യ

0
ബെംഗളൂരു: കൊലപാതകക്കേസിൽ അറസ്റ്റിലായ കന്നഡ നടൻ ദർശൻ തൂഗുദീപയുടെ ആരാധകർക്ക് സന്ദേശവുമായി...

ഉറച്ച വോട്ടുകള്‍ കിട്ടിയില്ല, തിരുത്തലുകള്‍ക്ക് തയ്യാറാകുമെന്നാണ് വിശ്വാസം ; തോമസ് ഐസക്

0
തിരുവനന്തപുരം: എല്‍ഡിഎഫിന്റെതേന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ഒരു ഭാഗം വോട്ടുകള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍...

കുപ്രസിദ്ധ മോഷ്ടാവ് പാലക്കാട് പിടിയിൽ

0
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി കോ​ട്ട​ക്കു​ന്നി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് 15 ല​ക്ഷം രൂ​പ...

പന്തീരാങ്കാവ് കേസ് : രാഹുൽ മദ്യപന്‍ ; ഭാര്യയെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതാകാം ; ഹര്‍ജി...

0
കൊച്ചി: പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുൽ പി ​ഗോപാലിനെതിരെ പൊലീസ്....