തിരുവനന്തപുരം : ഹൈന്ദവ പുരാണങ്ങൾ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിയ്ക്കുകയാണെന്ന എ.എൻ. ഷംസീറിന്റെ പ്രസ്താവന സ്പീക്കർ എന്ന നിലയിലാണെങ്കിൽ ഹൈന്ദവ പുരാണ വിശ്വാസികളുടെ കൂടി നികുതിപ്പണം പറ്റി ഉപജീവനം കഴിക്കുന്ന പദവി രാജിവെയ്ക്കണമെന്നും പാർട്ടി പ്രവർത്തകൻ എന്ന നിലയിലാണെങ്കിൽ ഷംസീറിന്റെ നിലപാട് തന്നെയാണോ മാർക്സിസ്റ്റ് പാർട്ടിയുടേതെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കണമെന്നും തന്ത്രി മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.
ഹിന്ദുമത വിശ്വാസങ്ങളെല്ലാം അന്ധമാണെന്ന ഷംസീറിന്റെ പ്രസ്താവന ആരെ തൃപ്തിപ്പെടുത്താനാണെന്ന് കേരളത്തിലെ വിശ്വാസികൾ മനസ്സിലാക്കുമെന്നും അവർ ഇതിന് മറുപടി നൽകുമെന്നും തന്ത്രി മണ്ഡലം സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് പ്രൊഫ. നീലമന വി.ആർ.നമ്പൂതിരി, വൈസ് പ്രസിഡന്റ് വാഴയിൽമഠം വിഷ്ണു നമ്പൂതിരി, ജനറൽ സെക്രട്ടറി ക്ടാക്കോട്ടില്ലം രാധാകൃഷ്ണൻ പോറ്റി, ജോയിന്റ് സെക്രട്ടറി കുടൽമന വിഷ്ണു നമ്പൂതിരി, ട്രഷറർ പാൽക്കുളങ്ങര ഗണപതി പോറ്റി, രജിസ്ട്രാർ വാളവക്കോട്ടില്ലം ദിലീപൻ നാരായണൻ നമ്പൂതിരി, പി. ആർ. ഓ.കൈപ്പള്ളി പുരുഷോത്തമൻ നമ്പൂതിരി എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033