പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ ചുമതലകള്‍ക്കായി സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു. വിരമിച്ച പോലീസുദ്യോഗസ്ഥര്‍ വിമുക്ത ഭടന്മാര്‍, 18 വയസു കഴിഞ്ഞ എസ്പിസി, എന്‍സിസി കേഡറ്റുകള്‍, സ്‌കൗട്ട്‌സ്, എന്‍എസ്എസ് എന്നിവയിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡിന്റെയും ബാങ്ക് പാസ് ബുക്കിന്റെയും പകര്‍പ്പുകള്‍ സഹിതം അടുത്ത പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു
RECENT NEWS
Advertisment