പഞ്ചാബ് : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സംസ്ഥാനത്തേക്ക് കടക്കാന്‍ ഒരുങ്ങുന്നത് പരിഗണിച്ച് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി പഞ്ചാബ് പോലീസ്. പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് പ്രവര്‍ത്തനം. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനും എഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനും യാത്രയിലുടനീളം ഡ്യൂട്ടിയിലുണ്ട്. എട്ട് ദിവസമാണ് അദ്ദേഹത്തിന്‍റെ പദയാത്ര പഞ്ചാബിലൂടെ കടന്നുപോകുക.
എഡിജിപി എസ് എസ് ശ്രീവാസ്തവയാണ് മേല്‍നോട്ട ഉദ്യോഗസ്ഥന്‍. രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്‍സ്‌പെക്ടര്‍ ജനറലിനും എല്ലാ ജില്ലകളിലെയും മുതിര്‍ന്ന പോലീസ് സൂപ്രണ്ടുമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യാത്രയ്ക്ക് പ്രത്യേക പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഐജിപി) സുഖ്‌ചെയിന്‍ ഗില്‍ പറഞ്ഞു. എത്ര പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് ഐജിപി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പഞ്ചാബ് പോലീസിന്‍റെ 150 പേരെങ്കിലും അദ്ദേഹത്തിന് സമീപം ഉണ്ടാകും. നേരത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ കാണാന്‍ പഞ്ചാബ് പോലീസ് രാജസ്ഥാനിലേക്കും ഹരിയാനയിലേക്കും ടീമുകളെ അയച്ചിരുന്നു.
കൂടാതെ ഭാരത് ജോഡോ യാത്ര സംസ്ഥാനത്തുടനീളം സുഗമമായി കടന്നുപോകുന്നതിന് ട്രാഫിക് പോലീസ് വിവിധ ചോക്ക് പോയിന്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ഗതാഗതം സുഗമമാക്കുന്നതിന് ക്രമീകരണങ്ങള്‍ ചെയ്യാന്‍ ജില്ലാ പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. Z+ കാറ്റഗറി സുരക്ഷ നല്‍കുന്ന സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സുമായി (CRPF) സഹകരിച്ചാണ് പഞ്ചാബ് പോലീസിന്‍റെ പ്രവര്‍ത്തനം. നേരത്തെ രാഹുല്‍ ഗാന്ധി പഞ്ചാബില്‍ പ്രവേശിക്കുന്നത് തടയാന്‍ 100,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) പോലുള്ള ഗ്രൂപ്പുകളില്‍ നിന്ന് ഭീഷണികള്‍ ഉയര്‍ന്നിരുന്നു. പഞ്ചാബില്‍ ഏറ്റുമുട്ടലുണ്ടാകുമെന്ന് സംഘടന ഒരു വീഡിയോ സന്ദേശത്തില്‍ രാഹുലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കഴിഞ്ഞ മാസം ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ഭാരത് ജോഡോ യാത്രയിലുണ്ടായ സുരക്ഷാ വീഴ്ചകളെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയിരുന്നു. സുരക്ഷയില്‍ പലതവണ വിട്ടുവീഴ്ചയുണ്ടായെന്നും തിങ്ങിക്കൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും രാഹുല്‍ ഗാന്ധിക്ക് ചുറ്റും ഒരു വലയം നിലനിര്‍ത്തുന്നതിലും ഡല്‍ഹി പോലീസ് പൂര്‍ണമായും പരാജയപ്പെട്ടെന്നും വേണുഗോപാല്‍ ആരോപിച്ചിരുന്നു. ഡല്‍ഹി പോലീസ് നിശബ്ദ കാഴ്ചക്കാരായി തുടര്‍ന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]