Saturday, May 3, 2025 5:40 pm

ബിസിനസ്സുകാർക്കും ഗവേഷകർക്കും ഒരുപോലെ ഉപയോഗിക്കാം; പൂർണ്ണമായും സൗജന്യമായി

For full experience, Download our mobile application:
Get it on Google Play

ടെക് പ്രേമികള്‍ക്കിടയില്‍ ഇതിനകം പ്രിയപ്പെട്ടതായി മാറിയിട്ടുണ്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ എഐ. എഐ അടിസ്ഥാനമാക്കി വന്‍കിട പദ്ധതികളാണ് ആഗോളതലത്തില്‍ തന്നെ വരാനിരിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ എഐ സാധാരണകാര്‍ക്കിടയിലും ചര്‍ച്ചവിഷയമാണ്. ഏത് ടെക് ഫീച്ചറും ആദ്യം പരീക്ഷിക്കുന്നത് സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളാണല്ലോ? ഗൂഗിളും ഓപ്പണ്‍ എഐയുമാണ് ഇക്കൂട്ടത്തിലെ ഭീമന്‍മാര്‍. അവരാണ് ആദ്യമായി എഐ ഉല്‍പ്പനങ്ങളായ ചാറ്റ്ജിപിടിയും ലാംഡയും ലോകത്തിന് സമ്മാനിച്ചതും. പിന്നാലെ ഈ സോഷ്യല്‍ മീഡിയ ഭീമന്‍മാര്‍ എഐ ഉല്‍പ്പന്നങ്ങളും ഫീച്ചറുകളും അവതരിപ്പിക്കാനുള്ള മല്‍സരത്തിലാണെന്ന വാര്‍ത്തകളും വന്നിരുന്നു.

ഇപ്പോഴിതാ ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ തങ്ങളുടെ നവീകരിച്ച എഐ മോഡലുമായി രംഗത്തെത്തിയിരിക്കുകയാണ്. മെറ്റയുടെ ഏറ്റവും വലിയ, പ്രഥമ ഭാഷാടിസ്ഥാന മോഡലായ ലാമ 2 ആണ് ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ലാമ-1 മെറ്റ അവതരിപ്പിച്ചിരുന്നു. എന്നാല്‍ അത് ഓപ്പണ്‍ എഐയുടെ ജിപിടി4, ഗൂഗിളിന്റെ ലാംഡ എന്നിവയുടെ ചാറ്റ് ജിപിടി, ബാര്‍ഡ് പോലെ ഓപ്പണ്‍ സോഴ്‌സ് എഐ ഉല്‍പ്പന്നം ആയിരുന്നില്ല. മറിച്ച് ലാമ 1 ഒരു ജനറേറ്റീവ് എഐ മോഡലായിരുന്നു. അത് വികസിപ്പിച്ചതാവട്ടെ ഗവേഷകര്‍ക്ക് ഉപയോഗിക്കാനാണെന്ന് മെറ്റ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ജനറേറ്റീവ് എഐ വഴി ആഴത്തിലുള്ള വിഷയങ്ങളും വിവരങ്ങളും ഏറ്റവും ലളിതമായ ശൈലിയില്‍, ആശയത്തെ ചുരുക്കി ഗവേഷകര്‍ക്ക് നല്‍കുകയായിരുന്നു. ലാമ 1-ലൂടെ മെറ്റ ചെയ്തത്. ഗവേഷകര്‍ക്കാണല്ലോ ആയിരകണക്കിന് സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ വേര്‍തിരിച്ച് വേണ്ടിവരിക. അവയെ ഗവേഷകര്‍ ആഗ്രഹിക്കുന്ന തലത്തില്‍ സംഗ്രഹിച്ച് നല്‍കുന്നതിലൂടെ തങ്ങള്‍ വലിയ സംഭാവനയാണ് ലോകത്തിന് നല്‍കുന്നതെന്നും ലാമ 1-ന്റെ അവതരണ വേളയില്‍ സുക്കർബര്‍ഗ് പറഞ്ഞിരുന്നു. കൂടാതെ ജനറേറ്റീവ് എഐയിലൂടെ വിഷയത്തെ കുറിച്ച് ആഴത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കാനും അവയ്ക്ക് വിശാലമായ മറുപടികള്‍ ഒരുക്കാനും ഗവേഷകരെ സഹായിക്കാനും ലാമ 1 ഉപയോഗപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

മൈക്രോസോഫ്റ്റുമായി കൈകോര്‍ത്ത് ഒരുക്കിയ ലാമ 2-നെ അത്യാധുനിക ഭാഷാ മോഡലെന്നാണ് മെറ്റ വിശേഷിപ്പിക്കുന്നത്. ഗവേഷകര്‍ക്കും വാണിജ്യപരമായ ആവശ്യങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകതകളിലൊന്ന്. മറ്റൊന്ന് ലാമ 2 തീര്‍ത്തും സൗജന്യമാണ് എന്നതാകുന്നു. ലാമ 2 ഉപഭോക്താവിന് ആവശ്യാനുസരണം എഐ ചാറ്റ്ബോട്ടുകളും പുതിയ സാങ്കേതികവിദ്യകളും കൂട്ടിച്ചേര്‍ക്കാം. അതായത് ആന്തരിക ഘടനകളില്‍ വ്യത്യാസങ്ങള്‍ വരുത്താനും നവീകരിക്കാനും ഉപഭോക്താവിന് സ്വാതന്ത്ര്യമുണ്ടായിരിക്കും. ആന്തരിക ഘടനകളില്‍ മാറ്റം വരുത്താന്‍ സാധിക്കാത്ത ചാറ്റ് ജിപിടി, ബാര്‍ഡ് എന്നിവയില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ അനുഭവം ലാമ 2 സമ്മാനിക്കും. ബിസിനസുകാര്‍ക്ക് ഏറെ പ്രയോജനപ്രദമായിരിക്കും ഈ എഐ ഭാഷാ മോഡൽ.

ടെക് ഫീച്ചറുകള്‍

1. 7B, 13B, 70B എന്നിങ്ങനെ മൂന്ന് വ്യത്യസ്ത സൈസിലാണ് ലാമ 2 വരിക.

2. കോഡിങ്, വിവരസംഗ്രഹം, ശേഖരണം എന്നിവയിലെ മികച്ച പ്രകടനം.

3. പൊതുവായി ലഭ്യമായ ഡാറ്റാസെറ്റുകൾ. 1 ദശലക്ഷത്തിലധികം മനുഷ്യവ്യാഖ്യാനങ്ങളില്‍ നിന്നുള്ള വിവരശേഖരണ മികവ്.

ഉപയോക്താക്കള്‍ക്ക് നേരിട്ടോ അല്ലെങ്കില്‍ മൈക്രോസോഫ്റ്റിന്റെ പ്രധാന ക്ലൗഡ് എതിരാളിയായ ആമസോണ്‍ വെബ് സര്‍വീസസ് വഴിയോ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് പ്ലാറ്റ്ഫോമായ അസ്യൂറിലൂടെയോ എഐ മോഡല്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സാധിക്കും. എഐ സ്റ്റാര്‍ട്ടപ്പ് ഹഗ്ഗിംഗ് ഫേസ് വഴിയും മോഡലുകള്‍ ലഭ്യമാകുമെന്ന് മെറ്റ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അതിവർഷ ആനുകൂല്യ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 6ന്

0
പത്തനംതിട്ട : കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അതിവർഷ ആനുകൂല്യ വിതരണത്തിന്റെ...

ഭക്ഷ്യസുരക്ഷാ വകുപ്പ് അഞ്ചുതെങ്ങ് മത്സ്യവ്യാപാര കേന്ദ്രത്തിൽ നിന്ന് 385 കിലോ പഴകിയ മത്സ്യം പിടികൂടി

0
തിരുവനന്തപുരം: അഞ്ചുതെങ്ങ് മത്സ്യ വ്യാപാര കേന്ദ്രത്തിൽ നിന്ന് 385 കിലോ പഴകിയ...

മൊബൈൽ വെറ്റിനറി യൂണിറ്റ് സ്വന്തമാക്കി റാന്നി വെറ്റിനറി പോളി ക്ലിനിക്

0
റാന്നി: മൊബൈൽ വെറ്റിനറി യൂണിറ്റ് സ്വന്തമാക്കി റാന്നി വെറ്റിനറി പോളി ക്ലിനിക്....

ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

0
കൊച്ചി: ഫെഫ്ക റൈറ്റേഴ്സ് യൂണിയന് പുതിയ ഭാരവാഹികൾ. പ്രസിഡന്‍റ് സ്ഥാനത്ത് ബാലചന്ദ്രൻ...