ഡല്‍ഹിയില്‍ നിന്ന് എത്തിയ സ്‌പെഷ്യല്‍ ട്രെയിനില്‍ പത്തനംതിട്ട ജില്ലക്കാരായ 64 പേര്‍
ഡല്‍ഹിയില്‍ നിന്നും വെള്ളിയാഴ്ച്ച പുലര്‍ച്ചെ വന്ന സ്‌പെഷ്യല്‍ ട്രെയിനില്‍ പത്തനംതിട്ട ജില്ലക്കാരായ 64 പേര്‍ എത്തി. എറണാകുളം സൗത്ത് സ്റ്റേഷന്‍, തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ 32 വീതം ജില്ലക്കാരാണ് എത്തിയത്.
എറണാകുളത്തെത്തിയ ട്രെയിനില്‍ 21 പുരുഷന്‍മാരും 9 സ്ത്രീകളും 2 കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇതില്‍ 10 പേര്‍ കോവിഡ് കെയര്‍ കേന്ദ്രങ്ങളിലും 22 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലും കഴിയുന്നുണ്ട്. തിരുവനന്തപുരത്തെത്തിയ 32 പേരില്‍ 17 പുരുഷന്‍മാരും 14 സ്ത്രീകളും ഒരു കുട്ടിയുമാണ് ഉണ്ടായിരുന്നത്. ഇതില്‍ നാലുപേര്‍ കോവിഡ് കെയര്‍ കേന്ദ്രങ്ങളിലും 28 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.
ജലന്ധര്‍ സ്‌പെഷ്യല്‍ ട്രെയിനില്‍ പത്തനംതിട്ട ജില്ലക്കാരായ 22 പേര്‍
പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള സ്‌പെഷ്യല്‍ ട്രെയിനില്‍ പത്തനംതിട്ട ജില്ലക്കാരായ 22 പേര്‍ എത്തി. എറണാകുളം സ്റ്റേഷനില്‍ അഞ്ച് സ്ത്രീകളും അഞ്ച് പുരുഷന്‍മാരും ഉള്‍പ്പടെ 10 പേരാണ് ഇറങ്ങിയത്. ഇതില്‍ 9 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ അഞ്ചു സ്ത്രീകളും ഏഴു പുരുഷന്‍മാരും ഉള്‍പ്പടെ 12 പേരാണ് എത്തിയത്. ഇതില്‍ 11 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്.
ജയ്പൂര്‍ സ്‌പെഷ്യല്‍ ട്രെയിനില്‍ പത്തനംതിട്ട ജില്ലക്കാരായ 87 പേര്‍
ജയ്പൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ ട്രെയിനില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 87 പേരാണ് ഉണ്ടായിരുന്നത്. എറണാകുളം സൗത്ത് സ്റ്റേഷനില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചിന് എത്തിയ ട്രെയിനില്‍ 32 സ്ത്രീകളും 38 പുരുഷന്‍മാരും ഉള്‍പ്പടെ ജില്ലക്കാരായ 70 പേര്‍ ഇറങ്ങി. 22 പേര്‍ കോവിഡ് കെയര്‍ കേന്ദ്രത്തിലും 48 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലും കഴിയുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ 11 സ്ത്രീകളും 5 പുരുഷന്‍മാരും ഒരു കുട്ടിയും ഉള്‍പ്പടെ 17 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 14 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്.
ഡല്‍ഹി-ആലപ്പുഴ സ്‌പെഷ്യല്‍ ട്രെയിനില്‍ 78 പേര്‍
ഡല്‍ഹിയില്‍ നിന്നും ഇന്ന് ഉച്ചയ്ക്ക് 1.45ന് ആലപ്പുഴയിലെത്തിയ സ്‌പെഷ്യല്‍ ട്രെയിനില്‍ ജില്ലയില്‍ നിന്നുള്ള 78 പേരാണ് ഉണ്ടായിരുന്നത്. നാലു കെ.എസ്.ആര്‍.ടി.സി ബസുകളിലായിട്ടാണ് ഇവരെ ജില്ലയിലെത്തിച്ചത്.