കോഴിക്കോട് : സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം തവണയും ഭരണ തുടർച്ച ഏറ്റെടുത്ത സർക്കാരിന് പറഞ്ഞ വാക്ക് പാലിക്കാൻ കഴിയുന്നില്ല എന്ന് തന്നെ വേണം പറയാൻ. സിൽവർ ലൈനിൽ കേരളം കുതിയ്ക്കുന്നത് സ്വപ്നം കണ്ട പിണറായി സർക്കാരിന് ജനങ്ങളുടെ ഭാഗത്ത് നിന്നും വലിയൊരു തിരിച്ചടി തന്നെയാണ് ലഭിച്ചിരിക്കുന്നത്. ഇടത് മുന്നണി പ്രവർത്തകർ പല രീതിയിലും സിൽവർ ലൈനിന് അനുകൂലമായി സംസാരിച്ചെങ്കിലും ജനങ്ങൾ അതിനെല്ലാം എതിരാണ്. തൊഴിലാളി സമൂഹത്തെ സംരക്ഷിക്കുന്ന മാർക്സിസ്റ്റ് പാർട്ടി തങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്നാണ് ജനങ്ങൾ പറയുന്നത്. എന്നാൽ ഭരണപക്ഷം ചിന്തിച്ചതിനും അപ്പുറമായിരുന്നു കെ – റെയിലിനോടുള്ള ജനങ്ങളുടെ പ്രതികാരണം. അതുകൊണ്ട് തന്നെ അടുത്ത തിരഞ്ഞെടുപ്പിൽ ഭരണം കൈവിട്ടു പോകുമെന്നതിനുള്ള സൂചനകൾ പ്രകടമായി തുടങ്ങിയിരിക്കുന്നു.
കഴിഞ്ഞ ദിവസമാണ് രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം കോഴിക്കോട് വെച്ച് നടന്നത്. എന്നാൽ ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തുന്ന രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തെ വരവേറ്റത് ഒഴിഞ്ഞ കസേരകള്‍ ആയിരുന്നു. ഇവിടെ കാണികളേക്കാള്‍ കൂടുതല്‍ വേദിയിലായിരുന്നു ആളുകള്‍. നേരിട്ടെത്തുമെന്ന് പറഞ്ഞ മന്ത്രിമാരാകട്ടെ, ഉദ്ഘാടനം ഓണ്‍ലൈനിലുമാക്കി. ആഘോഷ പരിപാടികളുടെ ഭാഗമായി വേദിയിൽ നാടന്‍ കലാരൂപങ്ങളുടെ അവതരണം തകർക്കുമ്പോൾ താഴെയുണ്ടായിരുന്നത് കൂടുതലും ഒഴിഞ്ഞ കസേരകളാണ്. നോമ്പുതുറ സമയം കഴിഞ്ഞ് ഉദ്ഘാടനം ആകുമ്പോഴേയ്ക്കും ആളുകളെത്തുമെന്നായിരുന്നു സംഘാടകരുടെ പ്രതീക്ഷ. ഉദ്ഘാടന ചടങ്ങ് തുടങ്ങിയപ്പോഴും അവസ്ഥ പഴയതു തന്നെ. നേരിട്ടെത്തുമെന്ന് അറിയിച്ചിരുന്ന മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ഒണ്‍ലൈനിലാക്കി.
ചില അത്യാവശ്യങ്ങളില്‍ പെട്ടുപോയെന്നായിരുന്നു വിശദീകരണം.കോഴിക്കോട്ടെ ഒട്ടുമിക്ക പരിപാടികളിലും എത്താറുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തിന് സമയം കണ്ടെത്താനായില്ല. എന്നാല്‍ ഒരാഴ്ച നീളുന്ന ആഘോഷങ്ങള്‍ തുടങ്ങിയിട്ടേ ഉള്ളൂവെന്നും, വരും ദിവസങ്ങളില്‍ ആളുകളെത്തുമെന്നുമാണ് സംഘാടകരുടെ വിശദീകരണം. കോഴിക്കോട്ടെ ഒട്ടുമിക്ക പരിപാടികളിലും എത്താറുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തിന് സമയം കണ്ടെത്താനായില്ല. എന്നാല്‍ ഒരാഴ്ച നീളുന്ന ആഘോഷങ്ങള്‍ തുടങ്ങിയിട്ടേ ഉള്ളൂവെന്നും, വരും ദിവസങ്ങളില്‍ ആളുകളെത്തുമെന്നുമാണ് സംഘാടകരുടെ വിശദീകരണം. സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുമ്പോൾ പിണറായി സർക്കാരിനോടുള്ള വിശ്വാസ്യത തന്നെ ജനങ്ങൾക്കിടയിൽ നഷ്ടപെടുകയാണ്.