കോഴിക്കോട്: മോദി തിരുവനന്തപുരത്ത് മത്സരിക്കുമെന്നത് ഊഹാപോഹമെന്ന് പ്രകാശ് ജാവ്ദേക്കർ. അടുത്ത 100 ദിവസത്തിനകം ബിജെപി നേതാക്കൾ കേരളത്തിലെ എല്ലാ വോട്ടർമാരേയും നേരിട്ട് കാണുമെന്നും ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി ജെ പി കേരളത്തിൽ ചരിത്രമെഴുതുമെന്നും പ്രകാശ് ജാവദേക്കർ കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
ഇവിടെ എം എൽ.എമാർ ഇല്ലാഞ്ഞിട്ടു പോലും മലയാളികൾക്ക് മോദി വലിയ പരിഗണന നൽകുന്നു. കേരളത്തിൽ ബി.ജെ.പി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. മോദിയുടെ ഗ്യാരണ്ടി കേരളത്തിൽ നടപ്പായി. കർഷകർക്കും സാധാരണക്കാർക്കും മോദി സഹായം നൽകി. ഇത്തവണ കേരളത്തിൽ ബി.ജെ.പി ലക്ഷ്യം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.