Wednesday, July 9, 2025 2:11 pm

സ്പ്രിംഗ്ലർ കരാര്‍ : സര്‍ക്കാര്‍ സത്യവാങ്മൂലം ഇന്ന് ; വിവര ചോര്‍ച്ച ഉണ്ടാകില്ലെന്ന് വാദം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്പ്രിംഗ്ലർ കരാറിൽ നിലപാട് വ്യക്തമാക്കി സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകും. അതീവ പ്രാധാന്യമുള്ള രണ്ട് വ്യക്തിഗത വിവരങ്ങൾ സ്പ്രിംഗ്ലർ  ശേഖരിക്കുന്നുണ്ടെങ്കിലും വിവര ചോർച്ച ഉണ്ടാകില്ലെന്നാണ് സർക്കാർ നിലപാട്. കരാർ ലംഘനമുണ്ടായാൽ കമ്പനിക്കെതിരെ ന്യൂയോർക്കിലും ഇന്ത്യയിലും നിയമ നടപടി സാധ്യമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിക്കും.

അസാധാരണ സാഹചര്യത്തിലുള്ള അസാധാരണ തീരുമാനമാണ് സ്പ്രിംഗ്ലറുമായി ഉണ്ടാക്കിയ കരാർ എന്നാണ് സർക്കാർ കോടതിയെ അറിയിക്കുക. ചട്ടങ്ങളും നിയമങ്ങളും പാലിച്ച് തന്നെയാണ് കമ്പനിയെ തെരഞ്ഞെടുത്തത്. സർക്കാർ മേഖലയിൽ വിവര ശേഖരണത്തിന് നിരവധി ഐടി കമ്പനികളുണ്ടെങ്കിലും മാസ് ഡാറ്റ കൈകാര്യം ചെയ്യാൻ ഇന്ത്യയിൽ ഒരു കമ്പനിയുമില്ല. ഈ സാഹചര്യത്തിലാണ് സ്പ്രിംഗ്ലറിന്റെ   തെരഞ്ഞെടുപ്പ് എന്നാണ് വിശദീകരണം.

സർക്കാർ കമ്പനികൾ ഇത്തരം ഡാറ്റാ അനാലിസിസ് സോഫ്റ്റ്‌വെയര്‍ സജ്ജമാക്കാൻ മാസങ്ങൾ എടുത്തേക്കും. കൊവിഡ് പടരുന്ന സാഹചര്യത്തിൽ അതിന് കാത്ത് നിൽക്കാൻ കഴിയുമായിരുന്നില്ല. സാങ്കേതികമായി അടക്കം എല്ലാതരത്തിലും ഇങ്ങനെ സജ്ജമായതിനാലാണ് കേരളം ലോകത്തിന് മുന്നിൽ നടക്കുന്നതെന്നും സര്‍ക്കാര്‍  കോടതിയെ അറിയിക്കും.

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ നിന്ന് 41 ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ശേഖരിക്കുന്നത് . ഇതിൽ രണ്ട് ചോദ്യങ്ങൾ അതീവ പ്രാധാന്യമുള്ളതാണ്. പക്ഷെ ഈ വിവരങ്ങൾ ശേഖരിക്കാതെ ഡാറ്റാ അനാലിസിസ് സാധ്യമാക്കില്ലെന്നും സർക്കാർ വ്യക്തമാക്കും. വിവര ചോർച്ച തടയാനുള്ള ക്രമീകരണങ്ങളും സർക്കാർ നടത്തിയിട്ടുണ്ട്.

കരാറിൽ ന്യൂയോർക്ക് കോടതിയുടെ അധികാര പരിധി നിശ്ചയിച്ചതെന്തിനെന്ന് കോടതി ആരാഞ്ഞിരുന്നു. ഇതിന് സർക്കാർ പറയുന്ന വിശദീകരണം ഇതാണ്. ഓരോ കമ്പനിയുടെയും നിയമാവലി പ്രകാരം അവരുടെ നിയമ നടപടികൾക്കുള്ള അധികാര പരിധിയായിക്കും. സ്പ്രീംക്ളർ നിശ്ചയിച്ചിട്ടുള്ളത് ന്യൂയോര്‍ക്ക്  ആണ്. സോഫ്റ്റ് വെയർ പർച്ചെയ്സ് ചെയ്യുമ്പോൾ ഈ കാര്യം കൂടി അംഗീകരിക്കണം. അതാണ് ന്യൂയോർക്ക് അധികാര പരിധിയായി വന്നത്. എന്നാൽ അമേരിക്കയിൽ മാത്രമല്ല ഇന്ത്യയിലും ഇൻഫെർമേഷൻ ടെക്നോളജി ആക്ട് പ്രകാരം വ്യക്തികൾക്ക് കേസ് നടത്താം.

എന്നാൽ ന്യൂയോർക്കിലാണ് വ്യക്തികൾക്ക് ഏറെ ഗുണകരമായ രണ്ട് ഡേറ്റാ പ്രൊട്ടക്ഷൻ ആക്ട് നിലവിലുള്ളത്. ഇത് കൂടുതൽ പ്രയോജനം ചെയ്യും. കരാറിൽ ഏതെങ്കിലും തരത്തിലുള്ള നിയമ പ്രശനങ്ങളുണ്ടോ എന്നതടക്കം പരിശോധിക്കാൻ സർക്കാർ തന്നെ മൂന്നംഗ സമിതിയെ നിശ്ചയിച്ചതായും ഒരു മാസത്തിനകം സമിതി റിപ്പോർട്ട് നൽകുമെന്നും കോടതിയെ അറിയിക്കും.

The post സ്പ്രിംഗ്ലർ കരാര്‍ : സര്‍ക്കാര്‍ സത്യവാങ്മൂലം ഇന്ന് ; വിവര ചോര്‍ച്ച ഉണ്ടാകില്ലെന്ന് വാദം appeared first on Pathanamthitta Media.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുട്ടാർ നീർച്ചാലിൽ നിന്നെടുത്ത മാലിന്യം നീക്കാൻ നടപടി തുടങ്ങി

0
പന്തളം : മുട്ടാർ നീർച്ചാലിൽ നിന്ന് വാരി കരയിൽവയ്ക്കുന്ന പ്ലാസ്റ്റിക്...

ഗുജറാത്തിൽ ഗംഭീറ പാലം തകര്‍ന്നുവീണ് മരണം ഒൻപതായി ; 9 പേരെ രക്ഷപെടുത്തി

0
ഗുജറാത്ത്: മധ്യ ഗുജറാത്തിനെയും സൗരാഷ്ട്രയെയും ബന്ധിപ്പിക്കുന്ന ഗംഭീറ പാലം ഇന്നു രാവിലെ...

ഒരാഴ്ചയ്ക്കകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തലാക്കുമെന്ന് ഹൈക്കോടതി

0
കൊച്ചി: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ദുരിത യാത്രയിൽ കടുത്ത മുന്നറിയിപ്പുമായി ഹൈക്കോടതി. ഒരാഴ്ചയ്ക്കകം...

40 ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച യുവാവ് ബംഗളൂരുവിൽ പിടിയിൽ

0
ബെംഗളൂരു: ചന്ദനക്കടത്ത് നിർത്തി ഇരുചക്ര വാഹന മോഷണത്തിലേക്ക് തിരിഞ്ഞ യുവാവ് ബംഗളൂരുവിൽ...