ആലപ്പുഴ: നഗരസഭയുടെ ‘ശുചിത്വ നഗരസഭ’ പദ്ധതിയുടെ ഭാഗമായി സ്വഛ് ഭാരത മിഷനുമായി ചേർന്ന് കടപ്പുറത്ത് ബീച്ച് മാരത്തൺ സംഘടിപ്പിച്ചു. അത്ലറ്റിക്കോഡി ആലപ്പിയുടെ നേതൃത്വത്തിൽ ‘സ്പോർട്സാണ് ലഹരി’ എന്ന സന്ദേശവുമായാണ് ഡ്യൂറോ ഫ്ളക്സ് ബീച്ച് മാരത്തൺ നടത്തിയത്. മത്സരങ്ങൾ എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. സ്വഛ് ഭാരത സന്ദേശ പ്രതിഞ്ജയും എം.പി. ചൊല്ലിക്കൊടുത്തു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ലഹരി സന്ദേശം നൽകി. എച്ച്.സലാം എം.എൽ.എ. മുഖ്യാതിഥിയായി. സംഗീത സംവിധായകൻ ഗോപി സുന്ദർ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും മൂന്ന് മുതൽ 89 വയസ്സുവരെയുള്ള 2800 അത്ലറ്റുകൾ മാരത്തണിൽ പങ്കെടുത്തു. ‘അഞ്ച് കിലോമീറ്റർ, 10 കിലോമീറ്റർ മത്സരങ്ങളും മൂന്ന് കിലോമീറ്റർ ഫൺ റണ്ണമാണ് നടന്നത്. നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി.ജെ. ജോസഫ്, നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ എം.ആർ.പ്രേം, നസീർ പുന്നക്കൽ, കെ.എസ്. കവിത, സതി ദേവി, ആർ. വിനീത, അത്ലറ്റിക്കോ ഡി. പ്രസിഡൻറ് അഡ്വ.കുര്യൻ ജയിംസ്, സെക്രട്ടറി ദീപക്ക് ദിനേഷ്, ജില്ല ഒളിംപിക്ക് അസോസിയേഷൻ പ്രസിഡൻറ് വി.ജി. വിഷ്ണു, സെക്രട്ടറി എൻ. പ്രദീപ് കുമാർ, എ.വി.ജെ. ബാലൻ, യൂജിൻ ജോർജ്, അനിൽ തങ്കമണി, ടോം ജോസഫ്, ബിനീഷ് തോമസ്, രാജേഷ് രാജഗിരി, ആനന്ദ് ബാബു, സുജാത് കാസിം, നഗരസഭ, ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ബീച്ച് ശുചീകരണവും നടത്തി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. ഡോ.എസ്. രൂപേഷ്, കെ.നാസർ, സജു ജോൺ, എ. കെ.അമൽ, ആഷ്ലിൻ അലക്സാണ്ടർ, അനി, ടോം ജോസഫ്, ഡൂറോ ഫ്ളക്സ് സി.ഇ.ഒ. ജോപ്പു, രാഹുൽ പണിക്കർ, വി.ജെ.തോമസ്, ഉണ്ണികൃഷ്ണൻ, ഫിലിപ്പ് തോമസ് എന്നിവരെയാണ് ആദരിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033