ജറുസലേം: ദക്ഷിണ ഗാസയിലെ റഫാ സിറ്റിയില്‍ ഇസ്രായേലിന്റെ സൈനിക ഓപ്പറേഷന്‍. ഹമാസ് ബന്ദികളാക്കിയ രണ്ട് ഇസ്രായേല്‍ ബന്ദികളെ മോചിപ്പിച്ചതായി ഐഡിഎഫ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സൈനിക നീക്കം നടന്നത്. അതേസമയം ഇനിയും നൂറിലധികം പേര്‍ ഹമാസിന്റെ കസ്റ്റഡിയിലുണ്ട്. റഫയിലെ ദക്ഷിണ അതിര്‍ത്തിയിലുള്ള റെസിഡെന്‍ഷ്യല്‍ കെട്ടിടത്തില്‍ നിന്നാണ് രണ്ട് ബന്ദികളെ സൈന്യം കണ്ടെത്തിയത്. അതേസമയം സൈനിക നീക്കത്തിനിടെ ഏഴ് പേര്‍ക്ക് കൊല്ലപ്പെടുകയും ചെയ്തു. പതിനേഴോളം വ്യോമാക്രണങ്ങളെയാണ് ഇസ്രായേല്‍ നടത്തിയതെന്ന് പലസ്തീന്‍ അധികൃതര്‍ പറയുന്നു. ഫെര്‍ണാണ്ടോ സൈമന്‍ മാര്‍മന്‍, ലൂയിസ് ഹാര്‍ എന്നിവരെയാണ് ഹമാസില്‍ നിന്ന് ഇസ്രായേല്‍ സൈന്യം മോചിപ്പിച്ചത്. ഇവരുടെ ആരോഗ്യ നിലയില്‍ പ്രശ്നങ്ങളൊന്നുമില്ല. ഐഡിഎഫ്, ഐഎസ്എ, ഇസ്രായേല്‍ പോലീസ് എന്നിവര്‍ ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനാണ് നടത്തിയത്. അതേ കൂടുതല്‍ മികച്ച പരിശോധനകള്‍ക്കായി രക്ഷപെടുത്തിയ ആളുകളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറില്‍ കിബുട്സ് നിര്‍ യിസാക്കില്‍ നിന്നാണ് ഹമാസ് ഇവരെ രണ്ടുപേരെും ബന്ദികളാക്കിയത്. അതേസമയം സുരക്ഷിതമായി ഇസ്രായേല്‍ രക്ഷപെടുത്തുന്ന രണ്ടാമത്തെയും മൂന്നാമതെയും ബന്ദികളാണ് ഇവര്‍. കൃത്യമായ ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്ന് ലെഫ് കേണല്‍ റിച്ചാര്‍ഡ് ഹെച്ച്റ്റ് പറഞ്ഞു. ബന്ദികളെ താമസിപ്പിച്ച തടങ്കല്‍ കേന്ദ്രം കുറച്ച് ദിവസങ്ങളായി ഇസ്രായേല്‍ സൈന്യം നിരീക്ഷിച്ച് വരികയായിരുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു ബന്ദികളുണ്ടായിരുന്നത്. സൈനിക ഓപ്പറേഷന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈനിക മേധാവിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കുമൊപ്പം എത്തിയതായും റിച്ചാര്‍ഡ് ഹെച്ച്റ്റ് പറഞ്ഞു. ഇതുവരെ 1200 പേരെ ഹമാസ് കൊലപ്പെടുത്തിയെന്നാണ് ഇസ്രായേല്‍ പറയുന്നത്. 250 പേരെ തട്ടിക്കൊണ്ടുപോയിട്ടുമുണ്ട്. അതേസമയം ഇസ്രായേലിന്റെ സൈനിക ആക്രമണത്തില്‍ 28000 പലസ്തീനികളാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ പറയുന്നു. നൂറോളം ബന്ദികള്‍ ഇപ്പോഴും ഹമാസിന്റെ കസ്റ്റഡിയിലുണ്ട്.