Thursday, May 15, 2025 1:14 am

ശബരിമല അയ്യപ്പന്റെ നാട്ടില്‍ രഹസ്യമായി ഒരു മെഡിക്കല്‍ കോളേജ്

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര : ശബരിമല അയ്യപ്പന്റെ നാട്ടില്‍ രഹസ്യമായി ഒരു മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നു. ഔട്ട്‌ പേഷ്യന്റ് വിഭാഗവും ഇന്‍ പേഷ്യന്റ് വിഭാഗവും ഇവിടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇടക്കാലത്ത് ആശുപത്രിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. പിന്നീട് കുറച്ചുനാള്‍ കോവിഡ്‌ ചികിത്സാകേന്ദ്രമായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍  ഇവിടെ ഔട്ട്‌ പേഷ്യന്റ് വിഭാഗവും ഇന്‍ പേഷ്യന്റ് വിഭാഗവും ഉണ്ട്. എന്നാല്‍ ഒരു പ്രചാരണവും നല്‍കാതെ അതീവ രഹസ്യ സ്വഭാവത്തോടെയാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ഇതിനുപിന്നില്‍ ഗൂഡലക്‌ഷ്യം ഉണ്ടെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെ വഴിവിട്ട സഹായങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നുവെന്ന സൂചനകളും പുറത്തുവരുന്നു.

മൌണ്ട് സിയോന്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയും കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവുമായ എബ്രഹാം കലമണ്ണിലാണ് ഇപ്പോള്‍ ഈ ആശുപത്രിക്ക് ചുക്കാന്‍ പിടിക്കുന്നത്‌. കൂടെ ആദ്യ ഉടമ തിരുനെല്‍വേലി സ്വദേശി ടി സ്വയംഭൂ നാടാരും കോഴഞ്ചേരിയിലെ ഒരു വ്യാപാര പ്രമുഖനും ഉണ്ട്. ദീര്‍ഘനാളായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളേജിന് അനുവാദം വാങ്ങിയെടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഉടമകള്‍. ഏറെ വൈകാതെ ഇത് നേടിയെടുക്കുവാനും അവര്‍ ശ്രമം ആരംഭിച്ചുകഴിഞ്ഞു.

ഇപ്പോള്‍ ഇവിടെ ഏഴോളം ഡോക്ടര്‍മാര്‍ ഉണ്ടെന്നാണ് മാനേജ്മെന്റിന്റെ അവകാശവാദം. ദിവസേന ഓ.പി യില്‍ എത്തുന്നതാകട്ടെ പത്തില്‍ താഴെ രോഗികളും. പേരിന് ചിലരെ ഇവിടെ കിടത്തി ചികില്‍സിക്കുന്നുമുണ്ട്. ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജ് എന്നപേരില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിപുലമായ പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ ഇവിടുത്തെ ഒരു കെട്ടിടത്തില്‍ ഒരു ഫ്ലോറിലെ ചില ഭാഗങ്ങള്‍ മാത്രമാണ് ആശുപത്രി എന്ന് തോന്നുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പോലെയുള്ള സ്ഥാപനമാണ്‌ അയ്യപ്പന്‍റെ പേരിലുള്ള മെഡിക്കല്‍ കോളേജായി ചിത്രീകരിക്കുന്നത്. വ്യക്തമായ ചില ലക്ഷ്യങ്ങള്‍ ഇതിനുപിന്നില്‍ ഉണ്ടെന്ന് സംശയിക്കുന്നു. വടശ്ശേരിക്കര ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജ് – പരമ്പര തുടരും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ദേശീയ ലോക് അദാലത്ത് ജൂണ്‍ 14ന്

0
പത്തനംതിട്ട : കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍...

സൗജന്യ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

0
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ...

ജില്ലയില്‍ വിമുക്ത ഭടന്മാര്‍ക്ക് അവസരം

0
പത്തനംതിട്ട : പ്രകൃതി ക്ഷോഭം /വിവിധ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍...

കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി

0
മാവേലിക്കര: കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി....