ഇരവിപേരൂർ: പ്രത്യക്ഷ രക്ഷാ ദൈവ സഭ ( പി ആർ ഡി എസ് ) സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 84 മത് ദേഹവിയോഗ വാർഷിക ദിനാചരണത്തിന്റെ സമാപന പരിപാടികൾ സഭയുടെ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ നടന്നു. രാവിലെ 6.30നു വിശുദ്ധ സന്നിധാനങ്ങളിൽ ദീപാരാധനയോടെ പരിപാടികൾ ആരംഭിച്ചു. 14 ദിവസത്തെ ഉപവാസത്തോടെയുള്ള പ്രാർഥനകൾക്കു ശേഷം കേരളത്തിനകത്തും പുറത്തുമുള്ള ശാഖകളിൽ നിന്ന് പദയാത്രികരായി എത്തിച്ചേർന്ന വിശ്വാസികൾ സഭാ നേതൃത്വം നൽകിയ സ്വീകരണം ഏറ്റുവാങ്ങി.
പദയാത്രകൾ 29 ന് വൈകുന്നേരം ഗുരുദേവന്റെ ഭൗതീക ശരീരം സ്ഥിതി ചെയ്യുന്ന വിശുദ്ധ മണ്ഡപത്തിലാണ് എത്തിച്ചേർന്നത്. തുടർന്നു നടന്ന ഉപവാസ ധ്യാനയോഗത്തിൽ സഭാ പ്രസിഡന്റ് വൈ. സദാശിവൻ, ഗുരുകുല ശ്രേഷ്ഠൻ ഇ. ടി. രാമൻ, വൈസ് പ്രസിഡന്റ് ഡോ.പി. എൻ .വിജയകുമാർ, ഗുരുകുല ഉപ ശ്രേഷ്ഠൻമാരായ എം.ഭാസ്കരൻ, കെ. സി. വിജയൻ, ഗുരുകുല ഉപദേഷ്ടാക്കളായ ബി. ബേബി, മണി മഞ്ചാടിക്കരി, കെ .എസ്. വിജയകുമാർ, വൈ.ജ്ഞാനശീലൻ, എ. തങ്കപ്പൻ, പി.കെ. തങ്കപ്പൻ, ഒ. ഡി . വിജയൻ, മേഖല ഉപദേഷ്ടാക്കളായ വി .ആർ കുട്ടപ്പൻ, സി. കെ ജ്ഞാനശീലൻ, രക്ഷാ നിർണ്ണയ ഉപദേഷ്ട്ടാവ് ഡി. ശിഖാമണി, മേഖല ഉപദേഷ്ടാക്കളായ സി കെ. കുട്ടപ്പൻ, ടി . ടി. സുന്ദരൻ, പി. കെ. നേശമണി എന്നിവർ ആത്മീയ പ്രഭാഷണം നടത്തി.
ഗുരുദേവന്റെ ഭൗതീക ശരീരം വേർപാടാവുന്ന സമയത്തെ അനുസ്മരിച്ചുകൊണ്ട് 30 ന് പുലർച്ചെ 5. 30 ന് ഗുരുദേവൻ അന്ത്യവിശ്രമം ചെയ്ത വിശുദ്ധ കുടിലിൽ പ്രത്യേക പ്രാർഥന നടന്നു. തുടർന്ന് 6 ന് വിശുദ്ധ സന്നിധാനങ്ങളിൽ പ്രാർഥനയും നടന്നു. 8.30 ന് നടന്ന ആത്മീയ യോഗത്തിൽ പ്രസിഡന്റ് വൈ. സദാശിവൻ, ഗുരുകുല ശ്രേഷ്ഠൻ ഇ.ടി.രാമൻ, ഗുരുകുല ഉപശ്രേഷ്ഠൻ എം.ഭാസ്കരൻ എന്നിവർ ആത്മീയ യോഗങ്ങൾ നടത്തി. തുടർന്ന് നേർച്ച വഴിപാടു സ്വീകരണവും നടന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033