മാന്നാർ : എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 6188 നമ്പർ പാവുക്കര കിഴക്ക് ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഒന്നാമത് പാവുക്കര കിഴക്ക് ശ്രീനാരായണ കൺവെൻഷൻ നാളെ തുടങ്ങും. നാളെ രാവിലെ 10 ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ കെ.എം.ഹരിലാൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ ജോയിന്റ് കൺവീനർ പുഷ്പ ശശികുമാർ കൺവെൻഷൻ സന്ദേശം നൽകും. മാന്നാർ യൂണിയൻ പ്രഥമ കൺവീനറായിരുന്ന ജയലാൽ.എസ് പടീത്തറയെയും ശാഖയുടെ മുൻ പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും മന്ത്രി സജി ചെറിയാൻ ആദരിക്കും. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ ഹരി പാലമൂട്ടിൽ, അനിൽകുമാർ റ്റി കെ, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, രാജേന്ദ്രപ്രസാദ് അമൃത, പി.ബി.സൂരജ്, അനിഷ് പി.ചേങ്കര, മേഖലാ ചെയർമാൻ സുധിൻ പാമ്പാല, കൺവീനർ സുധാകരൻ സർഗം , യൂണിയൻ വനിതാ സംഘം ചെയർപേഴ്‌സൺ ശശികല രഘുനാഥ്, കൺവീനർ വിജയലക്ഷ്മി, ശാഖാ സെക്രട്ടറി
വസന്തകുമാരി, എംപ്ലോയീസ് ഫോറം യൂണിയൻ ചെയർമാൻ റ്റി. ജി.മനോജ് പാവുക്കര, കൺവീനർ കെ.വി.സുരേഷ് കുമാർ, വനിതാ സംഘം യൂണിയൻ കേന്ദ്ര സമിതി അംഗം സിന്ധു സുഭാഷ്, ശാഖാ വൈസ് പ്രസിഡന്റ് സതീശൻ അമ്പലശേരിൽ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ ബീനുരാജ്, വനിതാ സംഘം മാന്നാർ മേഖലാ ചെയർപേഴ്‌സൺ വിജയശ്രീ, കൺവീനർ ശ്രീലത രവീന്ദ്രൻ, വനിതാ സംഘം യൂണിറ്റ് സെക്രട്ടറി അഞ്ജു രതീഷ്, യൂത്ത് മൂവ്‌മെന്റ് യൂണിറ്റ് പ്രസിഡന്റ് സൂര്യൻ കിരൺ, സെക്രട്ടറി നിരഞ്ജന എന്നിവർ പ്രസംഗിക്കും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സ്വാഗതവും ശാഖാ പ്രസിഡന്റ് രാജേഷ് കൊടുമുട്ടാട്ട് നന്ദിയും പറയും. വൈകിട്ട് 6.45 ന് ഗുരുവിന്റെ ഈശ്വരീയത എന്ന വിഷയത്തിൽ യോഗം കൗൺസിലർ ഷീബ ടീച്ചർ, 13 ന് വൈകിട്ട് 7 ന് ശ്രീനാരായണഗുരുദേവന്റെ ജീവിത ദർശനം എന്ന വിഷയത്തിൽ സുമേഷ് കൃഷ്ണൻ നെയ്യാറ്റിൻകര,
14 ന് വൈകിട്ട് 7 ന് ഗുരുദേവ ദർശനം സാമൂഹ്യ ജീവിതത്തിൽ എന്ന വിഷയത്തിൽ ജെമിനി തങ്കപ്പൻ എന്നിവർ പ്രഭാഷണം നടത്തും. നാളെ രാവിലെ 8 ന് ശാഖാ പ്രസിഡന്റ് രാജേഷ് കൊടുമുട്ടാട്ട് പീത പതാക ഉയർത്തും. അഷ്ടദ്രവ്യ ഗണപതിഹോമം, വിശ്വശാന്തി ഹവനം, മഹാ ഗുരുപൂജ, മൃത്യുഞ്ജയ ഹോമം, ഗുരു പുഷ്പാഞ്ജലി, അന്നദാനം, തിരുവാതിര, കളരിപ്പയറ്റ്, കൈകൊട്ടിക്കളി എന്നിവ നടക്കും. കൺവെൻഷനോട് അനുബന്ധിച്ച് വിശിഷ്ട പൂജകളും ആത്മീയ പ്രഭാഷണവും ജയദേവൻ ശാന്തി പുലിയൂർ ,സൈജു ശാന്തി എന്നിവരുടെ നേതൃത്വത്തിൽ നടക്കുമെന്ന് ശാഖ പ്രസിഡന്റ് രാജേഷ് കെ.ആർ, വൈസ് പ്രസിഡന്റ് സതീശൻ.എസ്, സെക്രട്ടറി വസന്തകുമാരി എന്നിവർ അറിയിച്ചു.