Tuesday, May 6, 2025 11:47 am

ശ്രീനാരായണ കൺവെൻഷൻ 23 മുതൽ 26 വരെ നടക്കും

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : എസ്.എൻ.ഡി.പി. യോഗം കോഴഞ്ചേരി യൂണിയനും അയിരൂർ ശ്രീനാരായണ മിഷനും സംഘടിപ്പിക്കുന്ന 30-ാമത് ശ്രീനാരായണ കൺവെൻഷൻ 23 മുതൽ 26 വരെ അയിരൂർ പുത്തേഴം ശ്രീശങ്കരോദയമഹാദേവ ക്ഷേത്രാങ്കണത്തിൽ നടക്കും. 23-ന് 8.30-ന് മിഷൻ പ്രസിഡൻറ്‌ സി.എൻ. ബാബുരാജൻ പതാക ഉയർത്തും. 10.30-ന് കാഞ്ഞിരമറ്റം നിത്യനികേതൻ മഠാധിപതി സ്വാമി മുക്താനന്ദയതി സമ്മേളനം ഉദ്ഘാടനം ചെയ്യും. കോഴഞ്ചേരി യൂണിയൻ പ്രസിഡൻറ്‌ കെ.എൻ.മോഹൻ ബാബു അധ്യക്ഷതവഹിക്കും. പ്രബോധതീർത്ഥ സ്വാമി മുഖ്യപ്രഭാഷണം നടത്തും. രണ്ടിന് നടക്കുന്ന വനിത-യുവജനസമ്മേളനം പ്രമോദ് നാരായൺ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വനിതാസംഘം യൂണിയൻ പ്രസിഡൻറ്‌ വിനീതാ അനിൽ അധ്യക്ഷതവഹിക്കും. യൂത്ത് മൂവ്മെൻറ് കേന്ദ്രസമിതി അംഗം സജീഷ് മണലേൽ മുഖ്യപ്രഭാഷണം നടത്തും.

24-ന് രാവിലെ ഒൻപതുമുതൽ തെള്ളിയൂർ വനിതാസംഘം അവതരിപ്പിക്കുന്ന ഭക്തിഗാനസുധ. 10.30-ന് ശിവബോധാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ധർമപ്രബോധനവും ധ്യാനവും. അരുൾ കൊട്ടരക്കര ധ്യാനസന്ദേശം നൽകും. വൈകീട്ട് നാലിന് മഹാസർവ്വൈശ്വര്യപൂജ. 25-ന് രാവിലെ ഒമ്പത് മുതൽ വെള്ളിയറ വനിതാസംഘം അവതരിപ്പിക്കുന്ന ഭക്തിഗാനസുധ. 10-ന് കലാസാഹിത്യസമ്മേളനം യൂണിയൻ വൈസ് പ്രസിഡൻറ്‌ വിജയൻ കാക്കനാടൻ ഉദ്ഘാടനംചെയ്യും. യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ അധ്യക്ഷതവഹിക്കും.

26-ന് ഒന്പത് മുതൽ കോഴഞ്ചേരി ശാഖ വനിതാസംഘം അവതരിപ്പിക്കുന്ന ഭക്തിഗാനസുധ. 10-ന് സമാപനസമ്മേളനം ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനംചെയ്യും. മിഷൻ പ്രസിഡൻറ്‌ സി.എൻ. ബാബുരാജൻ അധ്യക്ഷതവഹിക്കും. വിജയലാൽ നെടുങ്കണ്ടം മുഖ്യപ്രഭാഷണം നടത്തും. രണ്ട് മുതൽ നാരങ്ങാനം 91-ാം നമ്പർ ശാഖാ വനിതാസംഘം ഗുരുദേവ കൃതികളെ ആസ്പദമാക്കി തിരുവാതിര അവതരിപ്പിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി സഞ്ചായത്ത് കടവ് റോഡിലെ കാട് അപകടഭീതി ഉയര്‍ത്തുന്നു

0
കോന്നി : കോന്നി സഞ്ചായത്ത് കടവ് റോഡിലെ കാട് അപകടഭീതി...

വിഡി​യോ കോ​ൺ​ഫെ​റ​ൻ​സി​ങ് ആ​പ് സ്കൈപ് ഇനി ഓർമ

0
വാഷിം​ഗ്ട്ടൺ : ജ​ന​കീ​യ ​വിഡി​യോ കോ​ൺ​ഫെ​റ​ൻ​സി​ങ് ആ​പ് സ്കൈ​പി​ന്റെ പ്ര​വ​ർ​ത്ത​നം ഇ​ന്ന​ലെയോ​ടെ...

കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയം വെള്ളത്തില്‍

0
കൊടുമൺ : കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയവും അതിനോട് ചേർന്ന വഴിയിടവും വെള്ളത്തില്‍....

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ ഭാഗവത സപ്‌താഹം തുടങ്ങി

0
ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിൽ ഭാഗവത സപ്‌താഹം തുടങ്ങി. തിങ്കളാഴ്ച...