മാന്നാർ : മാനവികതയുടെ മഹാദർശനങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ശ്രീനാരായണ കൺവെൻഷനുകൾ പുതുതലമുറയ്ക്ക് മാർഗദീപമാണെന്നും ഇത്തരം ആദ്ധ്യാത്മിക കൂട്ടായ്മകൾ പ്രോൽസാഹിപ്പിക്കപ്പെടണമെന്നും ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 5695ാം -ാം ചെന്നിത്തല കിഴക്കേവഴി ഗുരുധർമ്മാനന്ദജി സ്മാരക ശാഖാ ഗുരുക്ഷേത്രത്തിലെ 7ാമത് പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന 1ാമത് ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജോയിൻ കൺവീനർ പുഷ്പാ ശശികുമാർ കൺവെൻഷൻ സന്ദേശം നൽകി.
ബോഡിബിൽഡർ മിസ്റ്റർ ആലപ്പി കാശിനാഥൻ, അറിവിന്റെ ആദ്യപാഠങ്ങൾ പരീക്ഷാ വിജയികൾ, 70 വയസിന് മുകളിലുള്ള ശാഖാ കുടുംബാംഗങ്ങൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അനിൽകുമാർ ടി.കെ, രാജേന്ദ്രപ്രസാദ് അമൃത, ഹരിപാലമൂട്ടിൽ, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, അനിഷ് പി.ചേങ്കര, മേഖലാ ചെയർമാൻ കെ.വിശ്വനാഥൻ, വിജയൻ വൈജയന്തി, മോഹനൻ.പി, കെ.വിനു, ജയദേവൻ, മനോജ് കുമാർ.എൻ, ആർ.സദാനന്ദൻ, ശശികലാ രഘുനാഥ്, വിജയലക്ഷ്മി, ട്രഷറർ പ്രവദാരാജപ്പൻ, ലേഖ വിജയകുമാർ, സിന്ധു സോമരാജൻ,വസന്തകുമാരി, സുരേഷ് കുമാർ കെ.വി, വിജയശ്രീ സന്തോഷ്,സിന്ധു സൈജു, ബിന്ദു വിജയൻ, സരസമ്മ, ബിന്ദു ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സ്വാഗതവും ശാഖാ പ്രസിഡന്റ് ശശിധരൻ.ആർ കൃതജ്ഞതയും പറഞ്ഞു. രാവിലെ ശാഖാ പ്രസിഡന്റ് പതാക ഉയർത്തി. ശ്രീനാരായണ കൺവെൻഷനിൽ വൈകിട്ട് 6.45ന് ശ്രീനാരായണ ധർമ്മത്തിൽ അധിഷ്ഠിതമായ കുടുംബം എന്ന വിഷയത്തിൽ സുരേഷ് പരമേശ്വരൻ പ്രഭാഷണം നടത്തി. ഇന്ന് വൈകിട്ട് ഗുരുവും ചിന്നസ്വാമിയും എന്ന വിഷയത്തിൽ യോഗം കൗൺസിലർ പി.ടി മന്മഥനും സമാപന ദിവസമായ നാളെ വൈകിട്ട് ഗുരുവിന്റെ ഏകലോക ദർശനം എന്ന വിഷയത്തിൽ ദിനു സന്തോഷ് കോട്ടയവും പ്രഭാഷണം നടത്തും. സുജിത്ത് തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ പ്രതിഷ്ഠാവാർഷിക പൂജകളും, ജയദേവൻ ശാന്തികൾ, ഷൈജു ശാന്തികൾ എന്നിവർ ആത്മീയ പ്രഭാഷണവും നടത്തും.