ചെങ്ങന്നൂർ : 168-ാം മത് ശ്രീ നാരായണ ജയന്തി ആഘോഷ പരിപാടികൾ എസ്.എൻ.സി.പി യോഗം ചെങ്ങന്നൂർ ടൗൺ ശാഖ നമ്പർ 97-ന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. ശാഖ പ്രസിഡന്റ് കെ. ദേവദാസ് പതാക ഉയർത്തിയതോടെ പരിപാടിയ്ക്ക് തുടക്കം കുറിച്ചു. ഗുരു ഭാഗവത പാരായണം, വിവിധ പൂജകൾ, സമൂഹസദ്യ, എന്നിവയോടെ പരിപാടികൾ സമാപിച്ചു. പരിപാടികൾക്ക് ശാഖ സെക്രട്ടറി സിന്ധു എസ്. മുരളി, എം.ആർ. വിജയകുമാർ, ലൈല ഗോപകുമാർ, സുശീലൻ , അശോകൻ കോയിക്കലേത്ത്, ഷാജി, കെ.കരുണാകരൻ, സനീഷ് എന്നിവർ നേതൃത്വം നൽകി.
168-ാം മത് ശ്രീനാരായണ ഗുരു ജയന്തി സമുചിതമായി ആചരിച്ചു
RECENT NEWS
Advertisment