Monday, July 7, 2025 6:24 pm

ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം ഗുരുവിന്റെ ജീവിതവും ദർശനവും സ്മരിക്കാനുള്ള ദിവസമാണെന്നും ശ്രീനാരായണ ദർശനങ്ങൾക്കും സന്ദേശങ്ങൾക്കും പ്രസക്തി വർദ്ധിച്ച കാലഘട്ടമാണ് ഇതെന്നും എസ്എൻഡിപി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ പറഞ്ഞു. സമാധി ദിനാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട ടൗൺ ബി ശാഖയിൽ നടന്ന അഖണ്ഡനാമ യജ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി പി സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡണ്ട് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി സോമനാഥൻ പി കെ പ്രസന്നകുമാർ, മൈക്രോ ഫൈനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ ആർ സലീലനാഥ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം എൻ സുരേഷ് കുമാർ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീല രവി, സെക്രട്ടറി സെക്രട്ടറി പുരുഷോത്തമൻ, വനിതാ സംഘം കേന്ദ്ര കമ്മിറ്റി അംഗം സുമി ശ്രീലാൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിന്ദു പ്രകാശ്, കോ ഓർഡിനേറ്റർ ലീന പ്രദീപ്, ശാഖാ സെക്രട്ടറി ദീപേഷ് കെ ബാലൻ, വൈസ് പ്രസിഡണ്ട് സി റ്റി വിനോദ്, യൂണിയൻ കമ്മിറ്റിയംഗം ജി സുധീർ, രമണൻ, ബി പ്രദീപ്, കമലാസനൻ, പ്രസാദ് ഭരതൻ, പ്രസാദ് മണ്ണിൽ, യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ ആനന്ദ് പിരാജ്, ജോയിന്റ് കൺവീനർ അരുൺ എസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രഞ്ജു സി വി, വിനീഷ് വൈ എന്നിവർ പങ്കെടുത്തു. സമാധി ദിനാചരണത്തോടനുബന്ധിച്ച് യൂണിയനിലെ 53 ശാഖകളിലും പ്രത്യേക ഉപവാസ പ്രാർത്ഥനകളും പൂജകളും ഗുരുദേവ ഭാഗവത പാരായണവും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ക്യാമ്പസുകളിൽ കാവിവൽക്കരണ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് വി സിമാരുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് മന്ത്രി ആർ...

0
തിരുവനന്തപുരം: കേരളത്തിലെ ക്യാമ്പസുകളിൽ കാവിവൽക്കരണ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് വി സിമാരുടെ...

വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ പ്രസിഡന്റായി അബ്ദുൽ ഷുക്കൂർ

0
പത്തനംതിട്ട : ഇന്ത്യൻ നാഷ്ണൽ വ്യാപാരി വ്യവസായി കോൺഗ്രസ് പത്തനംതിട്ട ജില്ലാ...

ഉന്നത വിദ്യാഭ്യാസരംഗത്തെ തകര്‍ക്കുന്നതില്‍ സര്‍ക്കാരിനും രാജ്ഭവനും ഒരുപോലെ പങ്കെന്ന് പ്രതിപക്ഷനേതാവ്

0
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്തെ തകര്‍ക്കുന്നതില്‍ സര്‍ക്കാരിനും രാജ്ഭവനും ഒരുപോലെ പങ്കെന്ന് പ്രതിപക്ഷനേതാവ്...

യൂത്ത്കോൺഗ്രസ് അരുവാപ്പുലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ SSLC ,+2 പരീക്ഷകളിൽ ഉന്നത...

0
പത്തനംതിട്ട : യൂത്ത്കോൺഗ്രസ് അരുവാപ്പുലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ SSLC, +2...