കോന്നി : എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്മെന്റിന്റെയും നേതൃത്വത്തിലുള്ള ശ്രീനാരായണ കലോത്സവം 14, 15, തീയതികളിൽ കോന്നി ശ്രീനാരായണ പബ്ളിക് സ്കൂളിൽ നടക്കും. രാവിലെ 10 ന് എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും . മത്സര ഇനങ്ങൾ : ആലാപനം- ഒന്നു മുതൽ പത്തു വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ദൈവദശകം 5 മിനിട്ട്, പിണ്ഡനന്ദി 7 മിനിട്ട്, പ്ലസ് വൺ മുതൽ ഡിഗ്രി വരെയുള്ള വിദ്യാർത്ഥികൾക്ക് ശ്രീ ഭദ്രകാള്യഷ്ടകം 7 മിനിട്ട്. പ്രസംഗം സൂപ്പർ സീനിയർ വിഭാഗം : ഭദ്രകാള്യഷ്ടകം 5 മിനിട്ട് ഒന്നു മുതൽ 5 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക്. പ്രസംഗം- ശിവഗിരി തീർത്ഥാടനത്തിന്റെ ലക്ഷ്യങ്ങൾ. 6 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക്. ശ്രീനാരായണ ഗുരുദേവൻ മഹാത്മാ ഗാന്ധിജി സമാഗമം. പ്ലസ് വൺ മുതൽ മുതൽ ഡിഗ്രി വരെയുള്ള വിദ്യാർത്ഥികൾക്ക്. എസ്.എൻ.ഡി.പി യോഗവും മഹാകവി കുമാരനാശാനും. സൂപ്പർ സീനിയർ. എസ്.എൻ ഡി.പി യോഗവും മഹാകവി കുമാരനാശാനും.
വ്യാഖ്യാനം- ഒന്നു മുതൽ 5 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ശിവ പ്രസാദ പഞ്ചകം. 6 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ശിവശതകം. പദ്യം ചൊല്ലൽ- ഒന്നു മുതൽ ഡിഗ്രി വരെയുള്ള വിദ്യാർത്ഥികൾക്ക് ശിവശതകം, സൂപ്പർ സീനിയർ. ശിവശതകം 1 മുതൽ 16 വരെയുള്ള പദ്യം വിധികർത്താക്കൾ പറയുന്ന ഭാഗമായിരിക്കും വ്യാഖ്യാനം പറയേണ്ടത്. ഉപന്യാസം- സമയം 1.30 മണിക്കൂർ ഒന്നു മുതൽ 5 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ശാരദ പ്രതിഷ്ഠ. 6 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ശ്രീ നാരായണ ഗുരുദേവ ദർശനത്തിന്റെ കാലിക പ്രസക്തി. ഒന്നു മുതൽ ഡിഗ്രി വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് : എസ്.എൻ.ഡി.പി യോഗവും വെള്ളാപ്പള്ളി നടേശനും. സൂപ്പർ സീനിയർ വിഭാഗം: എസ്.എൻ.ഡി.പി യോഗവും വെള്ളാപ്പള്ളി നടേശനും. നൃത്താവിഷ്കാരം- വിഷയം: വിനായകാഷ്ടകം സമയം 10 മിനിട്ട് ഒന്നു മുതൽ 5 വരെയും, 6 മുതൽ 10 വരെയും ക്ലാസുകളിലെയും പ്ലസ് വൺ മുതൽ ഡിഗ്രി വരെയുമുള്ള ക്ലാസുകളിലെയും വിദ്യാർത്ഥികൾക്ക്. സൂപ്പർ സീനിയർ വരെ (വിനായകാഷ്ടകമാണ്.) നൃത്തങ്ങൾ- മോഹിനിയാട്ടം 7 മിനിട്ട്, നാടോടി നൃത്തം 7 മിനിട്ട്, കുച്ചിപ്പുടി 7 മിനിട്ട്, തിരുവാതിര. 10 മിനിട്ട് കൈകൊട്ടിക്കളി 10 മിനിട്ട്. കോൽകളി 10 മിനിട്ട് ( 10 പേരിൽ കൂടാൻ പാടില്ല ). നാടൻപാട്ട് 7 മിനിട്ട്, പദ്യം ചൊല്ലൽ, 5 മിനിട്ട് . ചിത്രരചന. വിഷയം 10 ദിവസം മുമ്പേ തരുന്നതായിരിക്കും.