Sunday, April 20, 2025 1:26 pm

ജിഹാദ് പ്രസ്താവന : ബിഷപ്പ് കല്ലറങ്ങാട്ടിന് ശ്രീജ നെയ്യറ്റിന്‍കരയുടെ തുറന്ന കത്ത്‌

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മുസ്‌ലിം വിരുദ്ധ പ്രസ്താവനകളിലൂടെ സംഘ്പരിവാറിന്റെ മെഗാഫോണായി മാറിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് സാമൂഹ്യ പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കരയുടെ തുറന്ന കത്ത്. അടിസ്ഥാന രഹിതമായ നുണകള്‍ പടര്‍ത്തി വിട്ട് കേരളത്തിലെ മുസ്‌ലിം വേട്ടയാടുന്നതില്‍ നിന്ന് പിന്തിരിയേണ്ടതുണ്ടെന്നും നുണ പ്രസ്താവന പിന്‍വലിച്ച്‌ മുസ്‌ലിം സമൂഹത്തോട് മാപ്പ് പറഞ്ഞേ തീരൂ എന്നും ശ്രീജ കത്തിലൂടെ ആവശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം…

ആദരണീയനായ ബിഷപ്പ് താങ്കള്‍ക്ക് ക്ഷേമം നേരുന്നു

കേരളത്തിലെ ക്രിസ്ത്യന്‍ യുവതയ്‌ക്കെതിരെ ലവ് ജിഹാദും നാര്‍ക്കോട്ടിക്‌സ് ജിഹാദും നടക്കുന്നുണ്ടെന്ന താങ്കളുടെ പ്രസംഗം കേട്ടപ്പോള്‍ ഒരു ആക്ടിവിസ്റ്റ് എന്ന നിലയില്‍ ചില കാര്യങ്ങള്‍ താങ്കളോട് ചോദിക്കണം എന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങനൊരു കത്തെഴുതുന്നത് ..

മറ്റു മതങ്ങളിലെ കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ നാര്‍ക്കോട്ടിക്‌സ് ജിഹാദ് നടക്കുന്നുണ്ടെന്നും ഇതിന് കേരളത്തിലെ ഒരു വിഭാഗം സഹായം ചെയ്യുന്നുണ്ടെന്നും താങ്കള്‍ പ്രസംഗിക്കുകയുണ്ടായല്ലോ … താങ്കളുടെ രൂപതയില്‍ എത്ര കുട്ടികളാണ് ഇത്തരത്തില്‍ നാര്‍ക്കോട്ടിക്‌സ് ജിഹാദിന് ഇരയായിട്ടുള്ളത് ? ലവ് ജിഹാദിന് ഇരയായിട്ടുള്ളത്?

നാര്‍ക്കോട്ടിക്‌സ് ജിഹാദിന് കേരളത്തിലെ ഒരു വിഭാഗം സഹായം ചെയ്യുന്നു എന്ന് താങ്കള്‍ പ്രസംഗത്തില്‍ പറയുന്നുണ്ട് ഏതാണ് ആ വിഭാഗമെന്ന് കൃത്യമായി പറയാന്‍ താങ്കള്‍ക്ക് ആര്‍ജ്ജവമുണ്ടോ?

എന്ത് അറിവിന്റെ , തെളിവുകളുടെ അടിസ്ഥാനത്തിലാണ് ക്രിസ്ത്യന്‍ യുവാക്കള്‍ക്കിടയില്‍ ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്ന് ഉത്തരവാദിത്തപ്പെട്ട ഒരു ബിഷപ്പ് എന്ന നിലയില്‍ താങ്കള്‍ പറയുന്നത് …?

നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക എന്ന് ഉദ്‌ഘോഷിച്ച ക്രിസ്തുവിന്റെ അനുയായിയായ താങ്കള്‍ മനുഷ്യരെ തമ്മില്‍ വെറുപ്പിക്കുന്ന തരത്തില്‍ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രസംഗിക്കുന്നത് ഭൂഷണമാണോ?

മുസ്‌ലിംകളല്ലാത്തവരെ നശിപ്പിക്കാന്‍ ഒരു വിഭാഗം ലവ് നാര്‍ക്കോട്ടിക് ജിഹാദിലൂടെ ശ്രമിക്കുന്നു എന്ന് ഒരു ബിഷപ്പ് തന്നെ പള്ളി പ്രസംഗത്തിലൂടെ മറ്റുള്ളവരിലേക്ക് വ്യാപിപ്പിക്കുമ്ബോള്‍ അതീ സമൂഹത്തിലുണ്ടാക്കുന്ന അപകടകരമായ ധ്രുവീകരണത്തെ കുറിച്ച്‌ താങ്കള്‍ക്ക് ബോധ്യമുണ്ടോ?

മുസ്‌ലിംകളോടുള്ള വെറുപ്പല്ലാത്ത മറ്റെന്താണ് ഇത്ര വലിയൊരു നുണ യാതൊരുളുപ്പുമില്ലാതെ പടര്‍ത്താന്‍ താങ്കളെ പ്രേരിപ്പിച്ചത് ? ഈ വെറുപ്പിന്റെ ഗുണഭോക്താക്കള്‍ മുസ്‌ലിം വംശഹത്യ ലക്ഷ്യം വയ്ക്കുന്ന സംഘ് പരിവാര്‍ അല്ലാതെ മറ്റാരുമല്ല എന്ന് താങ്കള്‍ക്കറിയില്ലേ …?

അതോ അതറിയാമായിരുന്നിട്ടും താങ്കളുടെ നാവ് സംഘ് പരിവാറിന് വില പറഞ്ഞുറപ്പിച്ചിരിക്കുകയാണോ?

അടിസ്ഥാന രഹിതമായ നുണകള്‍ പടര്‍ത്തി വിട്ട് കേരളത്തിലെ മുസ്ലീങ്ങളെ വേട്ടയാടുന്നതില്‍ നിന്ന് താങ്കളെ പോലുള്ളവര്‍ പിന്തിരിയേണ്ടതുണ്ട് … നുണ പ്രസ്താവന പിന്‍വലിച്ച്‌ മുസ്‌ലിം സമൂഹത്തോട് താങ്കള്‍ മാപ്പ് പറഞ്ഞേ തീരൂ ….

അല്ലെങ്കില്‍ നീതി ബോധമുള്ള മനുഷ്യര്‍ക്ക് താങ്കള്‍ നിലകൊള്ളുന്ന പാലാ രൂപതയെ സംഘ് പരിവാര്‍ കാര്യാലയമെന്നും താങ്കളെ കൃസംഘ് ചാലക് എന്നും അടയാളപ്പെടുത്തേണ്ടി വരും .. എന്ന് മാത്രമല്ല സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കിയ കുറ്റത്തിന് താങ്കള്‍ നിയമ നടപടി നേരിടേണ്ടതായും വരും ..

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എംഎ ബേബി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി

0
ചെന്നൈ : സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി തമിഴ്നാട് മുഖ്യമന്ത്രി...

കോൺഗ്രസ് ആരെ സ്ഥാനാ‍ർത്ഥിയായി പ്രഖ്യാപിച്ചാലും വിജയിപ്പിക്കും ; ആര്യാടൻ ഷൗക്കത്ത്

0
മലപ്പുറം : പാർട്ടി എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്ന് ആര്യാടൻ...

ബിജെപി നേതാക്കൾ ക്രിസ്ത്യൻ ഭവനങ്ങൾ സന്ദർശിക്കുന്നത് പൊളിറ്റിക്കൽ പ്രോഗ്രാം ആയി മാറ്റേണ്ടതില്ല : എം...

0
തിരുവനന്തപുരം : ബിജെപി നേതാക്കൾ ഇന്നും ക്രിസ്ത്യൻ ഭവനങ്ങൾ സന്ദർശിക്കുന്നുണ്ട്, അതൊരു...