പാലക്കാട് : പാലക്കാട്ടെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാനടപടികളുടെ ഭാഗമായി എണ്‍പത്തിമൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടങ്കലിലാക്കി. ഇവരില്‍ നിന്ന് കസ്‌റ്റഡിയിലെടുത്ത ഇരുപത്തിഅഞ്ച് മൊബൈല്‍ ഫോണുകള്‍ തെളിവ് ശേഖരിക്കുന്നതിനായി സൈബര്‍ സെല്ലിന് കൈമാറി. ശ്രീനിവാസന്റെ കൊലയാളികള്‍ വൈകാതെ പിടിയിലാകുമെന്ന് പോലീസ് വ്യക്തമാക്കി. ജില്ലയില്‍ ഇന്ന് വൈകീട്ട് വരെ ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനാജ്ഞ നീട്ടണമോ എന്ന കാര്യം അവലോകനയോഗം തീരുമാനിക്കും.
ശ്രീനിവാസന്റെ കൊലപാതകം ; എണ്‍പത്തിമൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍
RECENT NEWS
Advertisment