വിദേശ യാത്രകൾ സ്വപ്നം കാണാത്തവരായി നമ്മളിലാരും കാണില്ല. പാരീസും ഈജിപ്തും ഗ്രീസും സ്വിറ്റ്സർലണ്ടുമെല്ലാം മനസ്സിലുണ്ടങ്കിലും ചെലവാണ് പിന്നോട്ടു വലിക്കുക. വിമാന ടിക്കറ്റ് നിരക്കും ടൂറിസ്റ്റ് വിസയും ഹോട്ടൽ താമസവും പിന്നെ അവിടെ ചുറ്റിയടിക്കാനുള്ള ചെലവും ഭക്ഷണവും കൂടിയാകുമ്പോൾ പോക്കറ്റ് എപ്പോൾ കീറിയെന്ന് ചോദിച്ചാൽ മതി. ചെലവ് കുറഞ്ഞ യാത്രയ്ക്ക് പല വഴികൾ പലരും പറയാണുണ്ടെങ്കിലും അത് പ്രയോഗിക തലത്തിൽ വരുമ്പോൾ ഫലം കുറവായിരിക്കുകയും ചെയ്യും. എന്നാൽ വിദേശ യാത്ര എന്ന സ്വപ്നം സാക്ഷാത്കരിക്കാനായി ചെലവ് കുറഞ്ഞ ഒരു യാത്ര നടത്തിയാലോ… ടിക്കറ്റിലെ ചെറിയ നിരക്ക് മാത്രമല്ല, ഇപ്പോൾ ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് സൗജന്യ വിസയും അനുവദിച്ചിരിക്കുന്ന ശ്രീലങ്ക തന്നെയാവട്ടെ നമ്മുടെ അടുത്ത വിദേശ യാത്രയിലെ ലക്ഷ്യസ്ഥാനം.
രാജ്യത്തിന്‍റെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ഇന്ത്യയ ഉൾപ്പെടെ ഏഴു രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ശ്രീ ലങ്ക സൗജന്യ ടൂറിസ്റ്റ് വിസ അനുവദിച്ചിരിക്കുന്നത്. ഇന്ത്യ കൂടാതെ ചൈന, റഷ്യ, മലേഷ്യ, ജപ്പാന്‍, ഇന്തോനേഷ്യ, തായ്‌ലാന്റ് എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കും ശ്രീലങ്കയിലേക്ക് വരുന്നതിന് സൗജന്യ വിസ അനുവദിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലയളവിൽ തന്നെ ആരംഭിക്കുന്ന ഈ സൗജന്യ ടൂറിസ്റ്റ് വിസാ പദ്ധതി വരുന്ന 2024 മാർച്ച് 31 വരെ അഞ്ചുമാസക്കാലമാമാണ് ലഭ്യമാവുക. കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനും സാമ്പത്തിക വിനോദസഞ്ചാര മേഖലകളിൽ വളർച്ച കൊണ്ടുവരുവാനുമാണ് ഇത് ലക്ഷ്യം വെയ്ക്കുന്നത്. 2019ന് ശേഷം ആദ്യമായി 2023 സെപ്റ്റംബറോടെ ശ്രീലങ്കയിൽ ഒരു ദശലക്ഷം ആളുകൾ എത്തിയിരുന്നു. മാത്രമല്ല, ഈ വർഷം 1.5 ദശലക്ഷം ആളുകൾ എത്തിച്ചേരുമെന്നാണ് പ്രതീക്ഷയും. ശ്രീലങ്കയിലെ അന്താരാഷ്ട്ര സഞ്ചാരികൾ ഭൂരിഭാഗവും എത്തിച്ചേരുന്നത് ഇന്ത്യയിൽ നിന്നുമാണ്. തൊട്ടുപിന്നിൽ റഷ്യയാണുള്ളത്.
കേരളത്തിൽ നിന്നും യാത്ര പോകാൻ പറ്റിയ ഇടം എന്ന നിലയിലാണ് മലയാളി സഞ്ചാരികൾക്കിടയിൽ ശ്രീലങ്ക പ്രസിദ്ധമായിരിക്കുന്നത് ചെലവ് കുറവാണെന്നതു മാത്രമല്ല സുഖകരമായ കാലാവസ്ഥയും ഭക്ഷണം കിടിലൻ കാഴ്ചകളും കൂടിയാകുമ്പോൾ ഒട്ടും നഷ്ടമാവുകയുമില്ല. കടൽത്തീരങ്ങൾ, തേയിലത്തോട്ടങ്ങള്‍, പുരാതന ക്ഷേത്രങ്ങൾ, യുനസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ ചരിത്രയിടങ്ങൾ എന്നിങ്ങനെ ഒരുപാട് കാഴ്ചകൾ ഇവിടെ കാണാനുണ്ട്.
കപ്പലില്‍ പോകാം ശ്രീലങ്കയിലേക്ക്
കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിൽ കപ്പൽ സര്‍വീസ് ആരംഭിച്ചത്. തമിഴ്നാട് നാഗപട്ടിണം തുറമുഖത്തു നിന്നും ശ്രീലങ്കയിലെ ജാഫ്‌നയിലെ കാങ്കേശൻതുറയിലേക്കാണ് കപ്പൽ സര്‍വീസ് നടത്തുക, രാവിലെ 7 മണിക്ക് നാഗപട്ടണത്തു നിന്നും പുറപ്പെടുന്ന സര്‍വീസ് 11 മണിയോടെ കാങ്കേശൻതുറയിലെത്തും. മടക്ക യാത്രയിൽ കങ്കേശൻ തുറയിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.00 മണിയോടെ പുറപ്പെട്ട് വൈകിട്ട് അഞ്ച് മണിയോടെ നാഗപട്ടിണത്തെത്തും. 2024 ജനുവരി മുതൽ ആയിരിക്കും സ്ഥിരം സർവീസ് നടത്തുക.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.