ശബരിമല : ഗുരുസ്വാമി മണികണ്ഠന്‍റെ നേതൃത്വത്തില്‍ കോയമ്പത്തൂരില്‍ നിന്നെത്തിയ 25 പേരടങ്ങുന്ന ശ്രീധര്‍മ്മശാസ്താ ഭജനസംഘം വെള്ളിയാഴ്ച്ച രാവിലെ സന്നിധാനത്തെ അയ്യപ്പ ഭക്തരെ ഭക്തിഗാനാര്‍ച്ചനയിലൂടെ ആസ്വാദനത്തിന്‍റെ ഉന്നതിയിലെത്തിച്ചു. ഹരിഹരനാണ് ഭക്തിഗാനാര്‍ച്ചനക്ക് നേതൃത്വം നല്‍കിയത്. വര്‍ഷങ്ങളായി ഗുരുസ്വാമി മണികണ്ന്‍റെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്ത് ദര്‍ശനത്തിനെത്താറുണ്ടെങ്കിലും വലിയ നടപ്പന്തലിലെ ഭക്തിഗാനാര്‍ച്ചന അവതരിപ്പിക്കുന്നത് ആദ്യമായാണ്.
താളവും മേളവും പാട്ടും മുറുകിയതോടെ ആസ്വാദകരുടെ എണ്ണമേറി. മൂന്ന് മണിക്കൂറിലേറെ സമയം ഭക്തിഗാനാര്‍ച്ചന നീണ്ടു. തമിഴ്, മലയാളം ഭാഷകളിലാണ് സംഘം ഗാനങ്ങളധികവും ആലപിച്ചത്. ഭജന സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലാത്തവരാണ്. ഗുരുസ്വാമി മണികണ്ഠന്‍ തമിഴ്‌നാട് പോലീസില്‍ ജോലി ചെയ്യുന്നു. ഹരിഹരന്‍ അപ്പാര്‍ട്ട്‌മെന്റുകളില്‍ ഫെസിലിറ്റീസ് മാനേജ്‌മെന്‍റ് ജോലി ചെയ്യുന്നു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]