റാന്നി : അഖില ഭാരത ശ്രീമദ് അയ്യപ്പ മഹാ സത്രം ഡിസംബർ 15 ന് രാവിലെ 5.30 ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് നടത്തുന്ന അഷ്ട ദ്രവ്യ മഹാ ഗണപതി ഹോമത്തോടെ ആരംഭിക്കും. തിരുവല്ല നെടുമ്പ്രം സ്വാമി ഭജൻസിന്‍റെ അഖണ്ഡ നാമ ജപം ഗണപതി ഹോമത്തിന് ശേഷം നടക്കും. രാവിലെ 9.30 ന് റാന്നി തോട്ടമൺ കാവ് ദേവീ ക്ഷേത്രത്തിൽ ശരണം വിളികളോടെ മഹാ കർപ്പൂര ആരതി നടക്കും. തുടർന്ന് ക്ഷേത്രാങ്കണത്തിൽ നിന്ന് നാമ ജപ മഹാഘോഷയാത്ര പുറപ്പെടും. ആന്റോ ആന്റണി എം പി ഘോഷയാത്ര ഉദ്ഘാടനം ചെയ്യും.
കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന 3 രഥ ഘോഷയാത്രകൾ സംഗമിച്ചാണ് മഹാ ഘോഷയാത്രയായി സത്ര വേദിയിലേക്ക് തിരിക്കുന്നത്. വിഹ്രഹം , അയ്യപ്പ ഭാഗവതം , ധ്വജം എന്നിവയാണ് ഘോഷയാത്രകളായി തോട്ടമൺ കാവ് ദേവീ ക്ഷേത്രത്തിലെത്തിച്ചേരുക. വിഗ്രഹം ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും ഗ്രന്ഥം അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും , ധ്വജം കവടിയാർ കൊട്ടാരത്തിൽ നിന്നുമാണ് സത്രവേദിയിലേക്ക് എത്തുന്നത്. ഡിസംബർ 15ന് രാവിലെ 11 മണിയോടെ സത്ര സമാരംഭ സഭ ആരംഭിക്കും. പിന്നണി ഗായകൻ മധു ബാലകൃഷ്ണന്‍റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിക്കുന്ന സമ്മേളനം പ്രശസ്ത ചലച്ചിത്ര താരവും മുൻ രാജ്യ സഭാ മെമ്പറുമായ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.
പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ മുഖ്യ പ്രഭാഷണം നടത്തും. മുംബൈ , ബദലാപൂർ ശ്രീരാമദാസ ആശ്രമം സന്യാസി സ്വാമി കൃഷാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും. തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു , മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, പന്തളം കൊട്ടാരം നിർവ്വാഹക സമിതി പ്രസിഡന്റ് പി ജി ശശികുമാര വർമ്മ , റാന്നി എം എൽ എ പ്രമോദ് നാരായണൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ, മെമ്പർ പി എം തങ്കപ്പൻ, മുൻ പ്രസിഡന്റുമാരായ ജി രാമൻ നായർ, എ പദ്മകുമാർ, മുൻ മെമ്പർ എൻ വാസു , ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി നായർ, മുൻ തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ പി വേണുഗോപാൽ ഐ എ എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഓമല്ലൂർശങ്കരന്‍ , പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ഗോപി , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ പ്രകാശ്, യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് കാളിദാസ ഭട്ടതിരിപ്പാട് , വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ നയന സാബു , സിബി താഴത്തില്ലത്ത്, കെ വി എം എസ് സംസ്ഥാന പ്രസിഡന്റ് എൻ മഹേശൻ, വി എൻ എസ് സംസ്ഥാന പ്രസിഡന്റ് എൻ മോഹൻ അടൂർ, വിശ്വകർമ സർവ്വീസ് സൊസൈറ്റി ജില്ലാ പ്രസിഡന്റ് പി കെ ജയൻ, കെ പി എം എസ് ജില്ലാ പ്രസിഡന്റ് മന്ദിരം രവീന്ദ്രൻ, എൻ എസ് എസ് റാന്നി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ വി ആർ രാധാകൃഷ്ണൻ, എസ് എൻ ഡി പി റാന്നി താലൂക്ക് യൂണിയൻപ്രസിഡന്റ് അഡ്വ മണ്ണടി മോഹൻ, അട്ടത്തോട് ആദിവാസി മൂപ്പൻ വി കെ നാരായണൻ, പള്ളിയോട സംഘം പ്രസിഡന്റ് കെ എസ് രാജൻ, സത്രം ജനറൽ കൺവീനർ എസ് അജിത് കുമാർ, പ്രസിഡന്റ് പ്രസാദ് കുഴികാല, ജനറൽ സെക്രട്ടറി ബിജുകുമാർ കുട്ടപ്പൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല എന്നിവർ സമാരംഭ സഭയിൽ പങ്കെടുക്കും.
12.30ന് സത്ര വേദിയിലെ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടക്കും. മുൻ ശബരിമല മേൽശാന്തി തിരുവാവായ സുധീർ നമ്പൂതിരിയാണ് പ്രതിഷ്ഠ നടത്തുക. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ധ്വജാരോഹണം നടത്തും. അയ്യപ്പ ഭാഗവത സത്രാചാര്യ രമാ ദേവി ഗോവിന്ദ വാര്യർ അയ്യപ്പ ഭാഗവത സന്ദേശം നൽകും. തുടർന്ന് അന്നദാനം നടക്കും. വൈകിട്ട് 6.30 മുതൽ അഷ്ടപദി, സോപാന സംഗീതം, ദീപാരാധന, കളമെഴുത്തും പാട്ടും, ഭക്തി ഗാനസുധ എന്നിവ നടക്കും.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.