തിരുവനന്തപുരം : എസ്എസ്എല്‍സി-ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷകളിലെ ഇനി നടക്കുവാനുള്ള പരീക്ഷകളുടെ തീയതികള്‍ പുതുക്കി നിശ്ചയിച്ചതായി സമൂഹ മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി പരീക്ഷാ കമ്മീഷണറുടെ കാര്യാലയം അറിയിച്ചു. പരീക്ഷകളുടെ തീയതികള്‍ ഇതുവരെ നിശ്ചയിച്ചിട്ടില്ല. പുതുക്കിയ തീയതി നിശ്ചയിക്കുമ്പോള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഔദ്യോഗിക അറിയിപ്പ് നല്‍കും. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിനായി വിവരം സൈബര്‍ സെല്ലിനു കൈമാറിയിട്ടുണ്ട്.
പരീക്ഷകളുടെ തീയതികള്‍ നിശ്ചയിച്ചിട്ടില്ല ; തെറ്റായ പ്രചാരണത്തിനെതിരേ പരാതി നല്‍കി
RECENT NEWS
Advertisment