തിരുവനന്തപുരം : ഇത്തവണത്തെ എസ്‌എസ്‌എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എന്നാല്‍ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴ് വരെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ജൂണ്‍ 7 മുതല്‍ 25 വരെ എസ്‌എസ്‌എല്‍സി മൂല്യ നിര്‍ണയം നടത്തുമെന്നും മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകര്‍ക്ക് വാക്സീന്‍ എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഇക്കാര്യം കൂട്ടായി ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകള്‍ ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി എസ് സിയുമായി ചര്‍ച്ച ചെയ്ത് പിഎസ്‌സി അഡ്വൈസ് കാത്തിരിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു .