തിരുവനന്തപുരം : സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ച തീയ്യതിയില്‍ തന്നെ പുറത്തിറക്കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ കേരള എന്‍ജിഒ യൂണിയന്‍ കൈമാറുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കോവിഡ് കാലത്ത് വിദ്യാഭ്യാസരംഗം പ്രതിസന്ധിയില്‍ ആണെങ്കിലും വിദ്യാഭ്യാസ രംഗത്ത് സാമൂഹിക നീതി ഉറപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി. ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഉപകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ എല്ലാ സ്കൂളുകളിലും സഹായ സമിതികള്‍ രൂപീകരിക്കണം. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യം ഉണ്ടാകുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.