നിരണം : സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ 2025- 2027 വർഷത്തെ യൂത്ത് ഫെലോഷിപ്പ് ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. യൂത്ത് ഫെലോഷിപ്പ് ഭാരവാഹികളായി ഡീക്കന്‍ ഷാൽബിൻ മർക്കോസ് (പ്രസിഡന്റ്), ദാനിയേൽ തോമസ് വാലയിൽ (സെക്രട്ടറി), അഞ്ചു സെൽവരാജ് (ട്രഷറർ), അൽസ ജേക്കബ് ആലഞ്ചേരി, സുനിൽ കെ. ചാക്കോ (വൈസ് പ്രസിഡന്റുമാർ), സെൽവരാജ് വിൽസൺ (ജനറൽ കോർഡിനേറ്റർ), സോജൻ ഏബ്രഹാം, ഏബൽ റെന്നി തോമസ് (ജോ.സെക്രട്ടറിമാർ), സിൽനാ മർക്കോസ് (കൺവീനർ), ജോബി ദാനിയേൽ, അനിഷ്, മെബിൻ, ജോൺ പോൾ (എക്സിക്യൂട്ടീവ് അംഗങ്ങൾ), അജീഷ് ജോൺ, സിജി മാത്യൂ, മോക്ഷറാണി (പ്രവാസി കൺവീനഴ്സ്) എന്നിവരെ തെരഞ്ഞെടുത്തു.
ഇടവക സെക്രട്ടറി ഡോ.ജോൺസൺ വാലയിൽ ഇടിക്കുള അധ്യക്ഷത വഹിച്ചു. അജോയി കെ വർഗ്ഗീസ്, റെന്നി തോമസ് തേവേരിൽ, വുമൺസ് ഫെലോഷിപ്പ് പ്രസിഡന്റ് ലൗലി മർക്കോസ്, സണ്ടേസ്ക്കൂൾ ഹെഡ്മിസ്ട്രസ് അന്നമ്മ ജോൺ ചിറയിൽ, വുമൺസ് ഫെലോഷിപ്പ് സെക്രട്ടറി ഷിനു റെന്നി, ട്രഷറാർ അനു അജീഷ്, വൈസ് പ്രസിഡന്റ് സുജ മാത്യൂ , ജോ.സെക്രട്ടറി റാണി ബി.ആർ, പ്രവാസി കൺവീനർ ജിജിമോൾ ജോൺസൺ, ഷീജ രാജൻ, ഷൈനി ഏബ്രഹാം, സൗമ്യ സുനിൽ എന്നിവർ സംബന്ധിച്ചു. എല്ലാ മാസത്തിന്റെയും മൂന്നാമത്തെ ഞായറാഴ്ച ആരാധനയ്ക്ക് ശേഷം 11 മുതൽ 12 വരെ യൂത്ത് ഫെലോഷിപ്പ് യോഗങ്ങൾ നടക്കുമെന്ന് പ്രസിഡന്റ് ഡീക്കന്‍ ഷാൽബിൻ മർക്കോസ്, ജനറൽ കോർഡിനേറ്റർ സെൽവരാജ് വിൽസൺ എന്നിവർ അറിയിച്ചു. ഇടവകയുടെ യൂത്ത് ഫെലോഷിപ്പ് ഭാരവാഹികളെ തിരുവനന്തപുരം ഭദ്രാസനം ബിഷപ്പ് അഭിവന്ദ്യ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ അഭിനന്ദിച്ചു.