തിരുവല്ല : സെയ്ന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ജനറൽ കൺവെൻഷനിൽ വൈദികരുടെയും പ്രവർത്തകരുടെയും യോഗം സമാപിച്ചു. പ്രിസൈഡിങ് ബിഷപ്പ് ഡോ. തോമസ് എബ്രഹാം സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. സജീവ സഭാ സേവനത്തിൽനിന്ന് വിരമിക്കുന്ന വൈദികരായ റവ. ജോൺ വർഗീസ് ഇടയാറന്മുള, റവ. മാത്യു ഫിലിപ്പ് ചെങ്ങന്നൂർ, റവ. റെജി തോമസ് പുണെ, റവ. വർഗീസ് മാത്യു, കൂർത്തമല സുവിശേഷകരായ തോമസ് പീറ്റർ കൊച്ചറ, വിജയൻ ജി.റാന്നി, സേവിനിമാരായ കുഞ്ഞുമോൾ ഏബ്രഹാം വണ്ടൻമേട്, മോളി കുര്യൻ വണ്ടൻമേട്, ടി.ഐ. മോളി തുമ്പമൺ താഴം എന്നിവർക്ക് ആദരം നൽകി. കോൺഫറൻസിന് ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ, സഭാ സെക്രട്ടറി റവ. എബ്രഹാം ജോർജ്, വൈദിക ട്രസ്റ്റി റവ. പി.ടി.മാത്യു, സേവിനി സമാജം സെക്രട്ടറി സൂസൻ കുരുവിള, സുവിശേഷ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. മോൻസി വർഗീസ് എന്നിവർ നേതൃത്വം നൽകി. സമർപ്പണ പ്രാർഥനയ്ക്ക് ബിഷപ്പ് ഡോ. ടി.സി.ചെറിയാൻ നേതൃത്വം നൽകി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033