തിരുവല്ല : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് യുവജനോത്സവം വിണ്ടും ചരിത്രത്തില്‍ ഇടം പിടിച്ചു. ഭാരതത്തിന്റെ വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ സംഗമ ഭൂമിയായി സഭാ ആസ്ഥാനമായ തിരുവല്ല സെന്റ് തോമസ് നഗർ മാറി. 40 ദിവസം നീണ്ട് നിന്ന പ്രാർത്ഥന ചങ്ങലയ്ക്ക് ശേഷമാണ് യുവജനോത്സവം തുടക്കമായത്. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ അഭിവന്ദ്യ മോറാൻ മോർ ഡോ സാമുവൽ തെയോഫിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സിനഡ് സെക്രട്ടറി ജോഷ്വാ മോർ ബർണബാസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. ലഹരിക്കും മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ യുവശക്തി തെളിയിക്കപ്പെടെണമെന്നും രാഷ്ട്ര പുനർനിർമ്മാണത്തിൽ യുവ സമൂഹം പങ്കാളികളാകണമെന്നും പാർലമെൻ്റ് അംഗം ഡോ. ശശി തരൂർ പറഞ്ഞു. ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാഠ്മണ്ഡു അതിരൂപത ആർച്ച് ബിഷപ്പ് ടൈറ്റസ് മോർ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ, ആന്റോ ആന്റണി എംപി, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് മാനേജർ ഫാദർ സിജോ പന്തപള്ളിൽ, യുവജന വകുപ്പ് എക്‌സിക്യൂട്ടീവ് സെക്രട്ടറി ഡീക്കൻ ഫാദർ പോൾ കെ സാമുവൽ എന്നിവർ പ്രസംഗിച്ചു. ഇതിഹാസ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്യ സംഗീത ശുശൂഷയ്ക്ക് നേതൃത്വം നല്‍കി. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന യുവജനോത്സവം 13ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം സമാപിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1