Monday, May 12, 2025 9:35 am

ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിൽ ജില്ലാ സെക്രട്ടറിമാരെ പുറത്താക്കുമെന്ന് സ്റ്റാലിൻ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ; ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ തോറ്റാൽ ജില്ലാ സെക്രട്ടറിമാരെ പുറത്താക്കുമെന്ന് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിന്റെ മുന്നറിയിപ്പ്. ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലായിരുന്നു സ്റ്റാലിന്റെ മുന്നറിയിപ്പ്. “പ്രവർത്തിക്കുക അല്ലെങ്കിൽ നശിക്കുക. മുതിർന്നവരായാലും ജില്ലാ സെക്രട്ടറിമാരെ മാറ്റാൻ മടിക്കില്ല. മുഖ്യമന്ത്രിയിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച സന്ദേശമായിരുന്നു അത്“ മന്ത്രി കൂടിയായ ജില്ലാ സെക്രട്ടറി പറഞ്ഞു. വ്യക്തികളുടെ വിജയത്തേക്കാൾ പാർട്ടിയുടെ വിജയമാണ് പ്രധാനമെന്ന് സ്റ്റാലിൻ പറഞ്ഞു. ഡിഎംകെയെയും സഖ്യത്തെയും പിന്തുണയ്ക്കാൻ ജനങ്ങൾ തയ്യാറാണെന്നും അവരുടെ പിന്തുണ വോട്ടാക്കി മാറ്റേണ്ടത് നേതാക്കളുടെയും പ്രവർത്തകരുടെയും കടമയാണെന്നും സ്റ്റാലിൻ പറഞ്ഞു. “2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നമ്മൾ 39 സീറ്റുകൾ നേടി. ഇത്തവണ 40 സീറ്റുകളും തൂത്തുവാരണം. ഇത് യാഥാർത്ഥ്യമാക്കാൻ നിങ്ങൾ ആസൂത്രണം ചെയ്യുക, കഠിനാധ്വാനം ചെയ്യുക” സ്റ്റാലിൻ നിർദേശിച്ചു.

ആൽവാർപെട്ടിലുള്ള വസതിയിൽനിന്നു വിഡിയോ കോൺഫറൻസിങ് വഴിയാണു മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുത്തത്. വടക്കൻ ജില്ലകളിൽ അടക്കമുള്ള 7 ജില്ലാ സെക്രട്ടറിമാരുടെ പ്രവർത്തനം തൃപ്തികരമല്ലെന്നും സ്റ്റാലിൻ ചൂണ്ടികാട്ടി. പ്രവർത്തനം മെച്ചപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാൻ സ്റ്റാലിൻ നിർദേശം നൽകി. ആറു മാസം മുമ്പ് ഡിഎംകെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായും എല്ലാ മണ്ഡലങ്ങളിലും പ്രവർത്തകരെ നിയമിച്ചതായും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. “ഞങ്ങൾ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. പരിശീലനക്യാമ്പുകളിൽ നിന്ന് മനസിലായിക്കിയത് പ്രാവർത്തികമാക്കാൻ കഴിഞ്ഞാൽ വിജയം നേടാൻ കഴിയും” സ്റ്റാലിൻ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്നലെ രാത്രി ചില സ്ഥലങ്ങളിൽ ഡ്രോണുകൾ കണ്ടെന്ന റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ

0
ദില്ലി : ദിവസങ്ങൾക്ക് ശേഷം രാത്രി നിയന്ത്രണ രേഖയിൽ (എൽഒസി) സമാധാനത്തിന്റെ...

ട്രെയിനിൽ ഗ്രൂപ്പ് ടിക്കറ്റിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും അംഗീകൃത തിരിച്ചറിയൽ രേഖ നിർബന്ധം

0
തിരുവനന്തപുരം: ട്രെയിനിൽ ഗ്രൂപ്പ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുമ്പോൾ ഓരോരുത്തരുടേയും അംഗീകൃത തിരിച്ചറിയൽ...

പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു

0
കൊല്ലം : കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു....

ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ട ഭീകരുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് പാകിസ്ഥാനിലെ ഉന്നതര്‍

0
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ട...