Thursday, July 3, 2025 4:37 am

നക്ഷത്രഫലം ഒക്ടോബർ 29 മുതൽ നവംബർ 04 വരെ

For full experience, Download our mobile application:
Get it on Google Play

അശ്വതി : ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ നിലനില്ക്കുന്നു. തൊഴിൽ പരമായ മാറ്റം സ്ഥാനലബ്ധി എന്നിവ യുണ്ടാകും. സ്വദേശം വിട്ടുനില്‍ക്കേണ്ടി വന്നേക്കാം. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ആഡംബര വസ്തുക്കളിൽ താല്പ്പര്യം വർദ്ധിക്കും. തര്‍ക്കങ്ങളില്‍ മധ്യസ്ഥം വഹിക്കേണ്ടിവരും.
ഭരണി : പ്രവർത്തന രംഗത്ത് ഉന്നതി, സൗഹൃദങ്ങളിൽ ഉലച്ചിൽ തട്ടാം. ഭക്ഷണസുഖം ലഭിക്കും. വിശ്രമം കുറഞ്ഞിരിക്കും. അന്യദേശവാസം വേണ്ടിവരും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ബന്ധുജന സമാഗമം, മനോവിഷമതകളിൽ നിന്ന് ആശ്വാസം, സന്താനങ്ങളെകൊണ്ടുള്ള അനുഭവഗുണം വർധിക്കും.
കാർത്തിക : മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികവ്. അടുത്ത ബന്ധുക്കൾ തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങളിൽ മദ്ധ്യസ്ഥം വഹിക്കേണ്ടിവരും . സ്വപ്രയത്നത്തിൽ വിജയം. നേട്ടങ്ങൾ മനസന്തോഷം നല്കും. ഉത്തരവാദിത്തങ്ങള്‍ വർദ്ധിക്കും.
രോഹിണി : മാനസിക സുഖം കുറയും. അനാവശ്യചിന്തകള്‍ വര്‍ധിക്കും. അന്യരെ വാക്കുകൊണ്ട് വേദനിപ്പിക്കും. ജീവിതസുഖംകുറയും. സ്വന്തം കഴിവിനാല്‍ കാര്യങ്ങള്‍ സാധിക്കും. ദീര്ഘയാത്ര വേണ്ടിവരും. ഗൃഹോപകരണങ്ങള്‍ വാങ്ങും. പിതൃസ്വത്ത് ലഭിക്കുകയോ പിതാവിൽ നിന്ന് അനുഭവഗുണമുണ്ടാവുകയോ ചെയ്യും.

മകയിരം : മാനസികമായ നിരാശ അധികരിച്ചു നിൽക്കും, ഉദ്ദേശകാര്യങ്ങൾ സാധിക്കുകയില്ല. ആരോഗ്യസ്ഥിതിമോശമായിരിക്കും. മൂത്രായശ രോഗങ്ങൾ പിടിപെടാം. അനാവശ്യ കാര്യങ്ങൾക്ക് പണം ചെലവിടേണ്ടിവരും. ദീഘ ദൂരയാത്രകൾ വേണ്ടിവരും.
തിരുവാതിര : സാമ്പത്തികമായ വിഷമതകൾ ശമിക്കും. സന്താനഗുണമനുഭവിക്കും. ആരോഗ്യപരമായി ഉന്മേഷം തിരികെക്കിട്ടും. തൊഴിൽ രംഗം പുഷ്ടിപ്പെടും. സുഹൃത്തുക്കളുമായി വാഗ്വാദങ്ങളിൽ ഏർപ്പെടും. പ്രേമ ബന്ധങ്ങളിൽ അനുകൂല തീരുമാനങ്ങൾ. പുതിയായ വാഹനം വാങ്ങുവാൻ ആലോചിക്കും.
പുണർതം : അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. വ്യവഹാരങ്ങളിൽ തിരിച്ചടികൾ, പുണ്യ സ്ഥല സന്ദർശനം, ദീർഘകാല പരിശ്രമത്തിനു തക്ക ഫലം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ, വാക്കു തർക്കങ്ങൾ, തൊഴിൽ രംഗത്ത് നേട്ടങ്ങൾ.
പൂയം: ശരീരത്തിൽ മുറിവ്, പരുക്ക് ഇവയ്ക്കു സാദ്ധ്യത. സ്വകാര്യ സ്ഥാപന ജീവനക്കാർക്ക് തൊഴിൽപരമായ വിഷമതക, സർക്കാർ ജീവനക്കാർക്ക് മേലുദ്യോഗസ്ഥരുടെ അപ്രീതി, പണമിടപാടുകളിൽ നഷ്ടം, ബിസിനസ്സിൽ നേരിയ എതിർപ്പുകൾ. ദാമ്പത്യ കലഹം അവസാനിക്കും.
ആയില്യം : ആരോഗ്യ വിഷമതകൾ വർദ്ധിക്കും. ഔഷധ സേവാ വേണ്ടിവരും. കടബാദ്ധ്യത കുറയ്ക്കുവാൻ സാധിക്കും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും. വാഹനത്തിന് അറ്റകുറ്റപ്പണികൾ.അപ്രതീക്ഷിത ധനവരുമാനം പ്രതീക്ഷിക്കാം.ഭക്ഷണ സുഖം കുറയും, മേലധികാരികൾ , തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ.
മകം : തൊഴിൽപരമായ യാത്രകൾ കൂടുതലായി വേണ്ടിവരും. ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുക്കും. ഭാഗ്യ പരീക്ഷണങ്ങളിൽ ധനനഷ്ടം നേരിടും. കർമ്മരംഗത്ത് എതിർപ്പുകൾ, അപവാദം കേൾക്കുവാൻ യോഗം, തൊഴിൽപരമായ വിഷമതകൾ. ബന്ധുക്കളെ സന്ദർശിക്കും. ഭൂമി, വീട് ഇവ വാങ്ങുവാനുള്ള അഡ്വാൻസ് നൽകും.
പൂരം : കാലാവസ്ഥാജന്യ രോഗസാദ്ധ്യത, മാതാവിന് അരിഷ്ടത.സുഹൃദ് സഹായം വർദ്ധിക്കും. സന്താനങ്ങളെകൊണ്ടുള്ള അനുഭവ ഗുണം വർദ്ധിക്കും. തൊഴിൽപരമായ അധിക യാത്രകൾ, രോഗദുരിതത്തിൽ ശമനം, പൂർവിക സ്വത്തിന്റെ ലാഭം.
ഉത്രം : ഗൃഹ നിർമ്മാണത്തിൽ പുരോഗതി, പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക, അടുത്ത സുഹൃത്തുക്കൾ വഴി സഹായം, പഠനത്തിൽ ശ്രദ്ധ വർദ്ധിക്കും. കുടുംബസുഹൃത്തുക്കളില്‍ നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്ടിക്കും. വ്യവഹാരവിജയം ലഭിക്കും. മംഗളകർമങ്ങളിൾ സംബന്ധിക്കും. രോഗശമനം ഉണ്ടാകും.
അത്തം : ലഹരിവസ്തുക്കളിൽ താത്പര്യം വര്‍ധിക്കും. മോഷണം പോയ വസ്തുക്കള്‍ തിരികെ കിട്ടും. തൊഴിൽ രംഗത്ത് മികവോടെ മുന്നേറും. രോഗശമനമുണ്ടാകും. ഗൃഹനിർമ്മാണത്തിൽ നിലനിന്നിരുന്ന അനശ്ചിതത്വം മാറും. ബന്ധുക്കൾ വഴി കാര്യലാഭം.
ചിത്തിര : പുതിയ ജോലികൾ ലഭിയ്ക്കും. സന്താനങ്ങൾക്കായി പണച്ചെലവുണ്ടാകും.
തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും, വിവാഹ തീരുമാനമെടുക്കും, പുണ്യസ്ഥല സന്ദർശനം നടത്തും. യാത്രയ്ക്കായി പണച്ചെലവ്. ത്വക് രോഗ സാദ്ധ്യത.
ചോതി : ദാമ്പത്യ കലഹം ശമിക്കും. ഉദരരോഗ സാദ്ധ്യത നില നിൽക്കുന്നു. സ്വകാര്യ സ്ഥാപനത്തിൽ തൊഴിൽ ലഭിക്കാൻ സാദ്ധ്യത. സാമ്പത്തികമായി വാരം നന്ന്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരമൊരുങ്ങും. കടങ്ങള്‍ വീട്ടുവാൻ സാധിക്കും. ഭക്ഷണസുഖം വര്‍ധിക്കും. മനസ്സിൽ ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി മുന്നേറും.
വിശാഖം : പലതരത്തില്‍ നിലനിന്നിരുന്ന വിഷമതകള്‍ക്ക് ശമനം ഉണ്ടാകും. ഒന്നിലധികം മാര്‍ഗങ്ങളില്‍ ധനാഗമം പ്രതീക്ഷിക്കാം. ഭൂമിയില്‍ നിന്നുള്ള ആദായം പ്രതീക്ഷിക്കാം. ഭവനത്തിൽ അറ്റകുറ്റപ്പണികൾ നടത്തുവാനുള്ള ആഗ്രഹം സഫലമാകും. ബിസിനസില്‍ നേട്ടങ്ങള്‍.
അനിഴം : മാതാപിതാക്കളുടെ ആരോഗ്യസ്ഥിതിയിൽ മനസ്സുവിഷമികും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്ടസ്ഥലത്തേയ്ക്ക് മാറ്റം ലഭിക്കും. ബന്ധുജനങ്ങളിൾ നിന്നുള്ള അനുഭവങ്ങൾ കിട്ടും.

തൃക്കേട്ട : രോഗാവസ്ഥയിലുള്ളവർക്ക് ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങൾ പുതുതായി വാങ്ങും. സുഹൃത്തുക്കൾക്കായി പണം ചെലവഴിക്കേണ്ടിവരും. ഗുശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങൾ ശമിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി.
മൂലം : രോഗദുരിതങ്ങൾക്ക് ശമനം കണ്ടുതുടങ്ങും. ഏര്പ്പെടുന്ന കാര്യങ്ങളില് വിജയം. വിദ്യാഭ്യാസപരമായും തൊഴില്പരമായും ഉയര്ന്നവിജയം കൈവരിക്കും. സുഹൃദ് -ബന്ധു ജന സമാഗമം , ദാമ്പത്യ ജീവിത സൗഖ്യം. വിവാഹ ആലോചനകളിൽ അനുകൂല തീരുമാനം എടുക്കുവാൻ സാധിക്കും .
പൂരാടം : ഗൃഹത്തിൽ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കള്‍ നിമിത്തം നേട്ടം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബസമേതം യാത്രകള്‍ നടത്തും. ചികിത്സകൾ വഴി രോഗശമനം.
ഉത്രാടം : അവിചാരിത ധനലാഭം പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. ബന്ധുജനഗുണം വര്‍ധിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. ബന്ധുഗൃഹങ്ങൾ സന്ദർശിക്കും.
തിരുവോണം : പ്രമുഖ വ്യക്തികളുമായി ഇടപെടുന്നതിന് അവസരം ലഭിക്കും. വ്യവഹാരങ്ങളിൽ തിരിച്ചടികൾ, സ്വന്തം ആവശ്യങ്ങൾക്കു വേണ്ടിയോ മറ്റുള്ളവർക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. മേലധികാരികളിൽ നിന്നും സൗഹാർദ്ദപരമായ സമീപനം പ്രതീക്ഷിക്കാം.
അവിട്ടം : പ്രവർത്തന വിജയം കൈവരിക്കും. ഭവനത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും.തൊഴിൽ രംഗത്ത് നിലനിന്നിരുന്ന തടസങ്ങള്‍ മാറും. പുതിയ സംരംഭങ്ങളിൽ ഏർപ്പെടുന്നതിന് അവസരമൊരുങ്ങും. യാത്രകൾ വഴി നേട്ടം. ഭവനനിര്‍മ്മാണം പൂര്‍ത്തികരിക്കും. രോഗാവസ്ഥയിൽ കഴിയുന്നവർക്ക് ആശ്വാസം ലഭിക്കും.
ചതയം : അപ്രതീക്ഷിത ചെലവുകൾ വർധിക്കും. ധനകാര്യസ്ഥാപനങ്ങളില് നിന്ന് കടം വാങ്ങേണ്ടിവരും. വാഹനയാത്രകൾക്കിടെ ധനനഷ്ടം സംഭവിക്കാനും സാധ്യത. ഇഷ്ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. ഭവനമാറ്റത്തിന് സാധ്യത. ആവശ്യത്തിലധികം സംസാരിക്കേണ്ടിവരും.
പൂരുരുട്ടാതി : വിദ്യാർഥികൾക്ക് പഠനത്തില് മികവുപുലർത്താൻ സാധിക്കും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകർക്ക് ഉത്തമജോലി ലഭിക്കും. ആയുധം, അഗ്നി ഇവയാല് പരിക്കേല്ക്കുവാന് സാധ്യതയുണ്ട്. ഗുണാനുഭവങ്ങൾ വർധിച്ചുനില്ക്കും.
ഉത്രട്ടാതി : ഏര്‍പ്പെടുന്ന പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും. സഹോദരങ്ങളില്‍ നിന്നുള്ള സഹായം ലഭിക്കും. തൊഴിലില്‍ ഉത്തരവാദിത്വം വര്‍ധിക്കും. പ്രണയസാഫല്യമുണ്ടാകും. തൊഴില്പരമായ യാത്രകള്‍ വേണ്ടിവരും. കൃഷിയില്‍ നിന്ന് നേട്ടങ്ങളുണ്ടാകും.
രേവതി : തൊഴിലില്‍ നിന്നുള്ള നേട്ടങ്ങള്‍ കൈവരിക്കും. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും. സുഹൃത്തുക്കള്‍ വഴി കാര്യസാധ്യം. പൊതുപ്രവര്‍ത്തനങ്ങളില്‍ നേട്ടം. സാമ്പത്തികബുദ്ധിമുട്ട് മൂലം മാറ്റിവെച്ച കാര്യങ്ങൾ പുനരാരംഭിക്കുവാൻ കഴിയും. ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ...

0
കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ്...

പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു

0
പത്തനംതിട്ട : പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍,...

ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നു

0
ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍...

മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു

0
ഹരിപ്പാട്: മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു....