Sunday, May 11, 2025 11:37 am

എപ്പോൾ വേണമെങ്കിലും എടിഎമ്മുകളിൽ നിന്ന് ഒടിപി ഉപയോഗിച്ച് പണം പിൻവലിക്കാം ; 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കി എസ്ബിഐ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.)യുടെ എ.ടി.എമ്മുകളില്‍നിന്ന് ഒറ്റത്തവണ പിന്‍ (ഒ.ടി.പി.) ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഇനി 24 മണിക്കൂറും ഈ സേവനം ലഭ്യമായിരിക്കും. സെപ്റ്റംബര്‍ 18 മുതലാണ് ഈ സേവനം ലഭ്യമാകുക. 2020 ജനുവരി ഒന്നുമുതലാണ് ഒ.ടി.പി. അധിഷ്ഠിത പണം പിന്‍വലിക്കല്‍ സംവിധാനം എസ്.ബി.ഐ. നടപ്പാക്കിയത്.

10,000 രൂപയ്ക്ക് മുകളില്‍ ഇനി ഇത്തരത്തില്‍ പിന്‍വലിക്കാനാകും. നേരത്തെ വൈകിട്ട് എട്ടു മുതല്‍ രാവിലെ എട്ടു വരെ ആയിരുന്നു ഈ സേവനം ലഭിച്ചിരുന്നത്. ഇതിനായി ഇടപാടുകാര്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.

ഉപഭോക്താവിന് പണം പിന്‍വലിക്കുന്നതിന് മുന്‍പായി മൊബൈലിലേക്ക് ഒരു ഒടിപി ലഭിക്കും. ഈ ഒടിപി ഒരു തവണ മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. അനധികൃത ഇടപാടുകളില്‍നിന്നും തട്ടിപ്പുകളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് എസ്.ബി.ഐ ഇത്തരത്തില്‍ ഒരു സംവിധാനം തയ്യാറാക്കിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൈക്കൂലിക്കേസില്‍ ഇന്‍കംടാക്‌സ് കമ്മീഷണര്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്ത് സിബിഐ

0
ഹൈദരാബാദ്: കൈക്കൂലിക്കേസില്‍ ഇന്‍കംടാക്‌സ് കമ്മീഷണര്‍ ഉള്‍പ്പെടെ അഞ്ചുപേരെ സിബിഐ അറസ്റ്റ് ചെയ്തു....

പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്റ് എം.ജി. കണ്ണൻ അന്തരിച്ചു

0
പത്തനംതിട്ട : ഡി.സി.സി വൈസ് പ്രസിഡന്റ് മാത്തൂർ മേലേടത്ത്...

വ്യോമിക സിങ്ങിന്റെയും സോഫിയ ഖുറേഷിയുടെയും പേരിൽ വ്യാജ എക്‌സ് അക്കൗണ്ട്

0
ഡൽഹി: വിങ് കമാൻഡർ വ്യോമിക സിംഗ്, കേണൽ സോഫിയ ഖുറേഷി എന്നിവരുടെ...

മയക്കുമരുന്ന് ഇടപാടിനിടെ വനിതാ ഡോക്ടറും ഇടനിലക്കാരനും പോലീസിന്റെ പിടിയിൽ

0
ഹൈദരാബാദ്: മയക്കുമരുന്ന് ഇടപാടിനിടെ സ്വകാര്യ ആശുപത്രി സിഇഒയായ വനിതാ ഡോക്ടറും ഇടനിലക്കാരനും...