തിരുവനന്തപുരം : സഹകരണ സ്ഥാപനങ്ങള്‍ ബാങ്കല്ലെന്ന റിസര്‍വ് ബാങ്ക് നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയിലേക്ക്. നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുന്നതിനായി സഹകരണമന്ത്രി വി.എന്‍ വാസവന്‍ നാളെ ഡല്‍ഹിയിലെത്തും. ആര്‍ബിഐ തീരുമാനം ശരിവെച്ചുകൊണ്ടാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ സംസാരിച്ചത്. ഈ സാഹചര്യത്തിലാണ് നിയമനടപടികളിലേക്ക് നീങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
സഹകരണ സ്ഥാപനങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്ന് ഉപയോഗിക്കാനോ നിക്ഷേപം സ്വീകരിക്കാനോ പാടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. സഹകരണസംഘം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് കോ – ഓപറേറ്റീവ് സൊസൈറ്റികളാണ്. കോ – ഓപറേറ്റീവ് ബാങ്കുകളല്ല. ഈ സംഘങ്ങള്‍ ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും ധനമന്ത്രി പറഞ്ഞു.