ന്യൂഡല്‍ഹി : സിബിഎസ്‌ഇയിലും സംസ്ഥാന ബോര്‍ഡിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുല്യ നീതി നല്‍കണമെന്നും സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി.
നേരത്തെ സിബിഎസ്‌ഇ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തില്‍ ആവശ്യവുമായി ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയത് പോലെ സംസ്ഥാന ബോര്‍ഡുകള്‍ നടത്തുന്ന പരീക്ഷയും റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നത്. അതേസമയം കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും പ്ലസ്ടു മൂല്യനിര്‍ണയും ആരംഭിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ വിധി നിര്‍ണായകമാകും.