Sunday, May 11, 2025 7:05 am

സഹകരണ മേഖലയെ കുറ്റമറ്റതാക്കുന്നതിന് സമഗ്ര നിയമ ഭേദഗതി അവതരിപ്പിക്കും : മന്ത്രി വി.എന്‍. വാസവന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സഹകരണ മേഖലയെ കുറ്റമറ്റതാക്കി മുന്നോട്ട് കൊണ്ടു പോകുന്നതിന് സമഗ്ര നിയമ ഭേദഗതി നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. 69 മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം തിരുവല്ലയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതരത്തില്‍ നിയമ ഭേദഗതി നടത്തും. ഇതിനായി ജീവനക്കാരുടെയും സഹകാരി സമൂഹത്തിന്റെയും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കും. കാലഘട്ടത്തിന് അനുസരിച്ച് ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ പരിശീലനം നേടി ബാങ്കിംഗ് പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകാന്‍ മേഖലയ്ക്ക് സാധിക്കണം. ഇതിനായി ജീവനക്കാര്‍ക്കും ഭരണസമിതി അംഗങ്ങള്‍ക്കും സാങ്കേതിക വിദ്യ ധാരണ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ, കാര്‍ഷിക, വിദ്യാഭ്യാസ മേഖലയില്‍ സാമൂഹ്യ പ്രതിബദ്ധതയോടെയാണ് സഹകരണ മേഖല പ്രവര്‍ത്തിക്കുന്നത്. ഇനിയും പുതിയ ദൗത്യങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കാന്‍ മേഖലയ്ക്ക് കഴിയണം. സഹകരണ മേഖലയെ തകര്‍ക്കുവാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഒന്നിച്ചാണ് പോരാടിയത്. സ്വകാര്യവത്ക്കരണവും ലയന പ്രക്രിയയും നടക്കുമ്പോള്‍ കൃഷിക്കാരെ സഹായിക്കാന്‍ സഹകരണ മേഖലയാണ് മുന്നോട്ട് വന്നത്. സഹകരണ മേഖലയിലെ ഒറ്റപ്പെട്ട ക്രമക്കേടുകള്‍ സാമന്യവത്ക്കരിച്ച് വ്യാപക പ്രചാരണമാണ് നടന്നത്. തുടര്‍ന്ന് ഈ മേഖലയെ സുരക്ഷിതമാക്കുന്നതിന് വേണ്ടി നിരവധി പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്തു. ക്രമക്കേടുകള്‍ തടയുന്നതിനായി എല്ലാ സംഘങ്ങളേയും ഒന്നിപ്പിക്കുന്നതിനായി ഐ റ്റി ഇന്റഗ്രേഷന്‍ തയാറെടുപ്പുകള്‍ നടക്കുന്നു. ജീവനക്കാരുടെ ഭാഗത്ത് നിന്ന് നീതികരിക്കാനാകാത്ത തെറ്റുകള്‍ ഉണ്ടായാല്‍ കര്‍ശനമായ നടപടി സ്വീകരിക്കും. ഭാവിയില്‍ സഹകരണ സംഘങ്ങള്‍ക്ക് പ്രതിസന്ധി ഉണ്ടായാല്‍ സഹായിക്കുന്നതിനായി 500 കോടി രൂപയുടെ സഞ്ചിത നിധി രൂപീകരിച്ചതായും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സഹകരണ മേഖലയ്ക്ക് സാധിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നവകേരള നിര്‍മാണത്തിനും സാമൂഹ്യ സാമ്പത്തിക വളര്‍ച്ചയ്ക്കും ശക്തമായ പിന്തുണയാണ് സഹകരണ മേഖല നല്‍കുന്നത്. എന്നാല്‍ ശക്തമായി പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയും അതില്‍ പ്രവര്‍ത്തിക്കുന്നവരെയും ബാധിക്കുന്ന തരത്തില്‍ ഒറ്റപ്പെട്ട പ്രശ്‌നങ്ങളെ സാമന്യവത്ക്കരിക്കരുതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ടീം ആഡിറ്റ് പ്രാരംഭ പദ്ധതി ആശയവും ആവിഷ്‌കരണവും ബുക്ക് ലെറ്റ് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. സ്‌കൂള്‍ കോളജ് തലത്തില്‍ നടത്തിയ പ്രസംഗം, പ്രബന്ധ മത്സരത്തിലെ വിജയികള്‍ക്കും ജെഡിസി, എച്ച്ഡിസി റാങ്ക് ജേതാക്കള്‍ക്കും മികച്ച വിജയ ശതമാനം നേടിയ സഹകരണ പരിശീലന കോളജുകള്‍ക്കുമുള്ള സമ്മാനദാനം മന്ത്രി നിര്‍വഹിച്ചു.

ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ അലക്‌സ് വര്‍ഗീസ്, കേരള സ്റ്റേറ്റ് സഹകരണ എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. ആര്‍. സനല്‍കുമാര്‍, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സഹകരണ ആഡിറ്റ് ഡയറക്ടര്‍ എം.എസ് ഷെറിന്‍, പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. തിലകന്‍, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ്, സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിംഗ് കമ്മിറ്റി അംഗം പി.ജി. ഗോപകുമാര്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍മാരായ പി.ബി ഹര്‍ഷകുമാര്‍, പി.ആര്‍. പ്രസാദ്, പത്തനംതിട്ട ജോയിന്റ് ഡയറക്ടര്‍ (ആഡിറ്റ്) എം.ജി. രാമദാസ്, കെ സി ഇ യു ജനറല്‍ സെക്രട്ടറിമാരായ എന്‍.കെ. രാമചന്ദ്രന്‍, വി.എം. അനില്‍, കെ സി ഇ എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. വിനയകുമാര്‍, സംസ്ഥാന സഹകരണ യൂണിയന്‍ അഡീഷണല്‍ രജിസ്ട്രാര്‍ / സെക്രട്ടറി ഗ്ലാഡി ജോണ്‍ പുത്തൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിയുടെ നില ഗുരുതരമായി തുടരുന്നു

0
മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച നാല്പത്തിരണ്ടുകാരിയുടെ നില ഗുരുതരമായി തുടരുന്നു. രോഗി...

വ്യാ​പാ​ര യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ യു.​എ​സ്-​ചൈ​ന നേ​തൃ​ത്വം

0
ജ​നീ​വ : ആ​ഗോ​ള സാ​മ്പ​ത്തി​ക മേ​ഖ​ല​യെ പി​ടി​ച്ചു​ല​ച്ച വ്യാ​പാ​ര യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ...

വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും അതിര്‍ത്തി മേഖലയിലടക്കം കനത്ത ജാഗ്രത

0
ദില്ലി : വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും കശ്മീരിലെ അടക്കം ഇന്ത്യ -പാകിസ്ഥാൻ അതിർത്തിയിലെ...

ഫലസ്തീൻ അനുകൂല പ്രതിഷേധം ; 65 ല​ധി​കം വിദ്യാർത്ഥികളെ സസ്​പെൻഡ് ചെയ്ത് കൊളംബിയ സ​ർ​വ​ക​ലാ​ശാ​ല

0
കൊ​ളം​ബി​യ: പ്ര​ധാ​ന ലൈ​ബ്ര​റി​യി​ൽ ന​ട​ന്ന ഫ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധ​ത്തി​ന്റെ പേ​രി​ൽ 65...