Thursday, April 3, 2025 11:50 am

ശബരിമലയില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ : സംസ്ഥാന പോലീസ് മേധാവി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയിലെ തിരക്ക് വര്‍ദ്ധിക്കുന്നതനുസരിച്ച് ഭക്തര്‍ക്ക് സുഖദര്‍ശനം സാധ്യമാകുന്ന തരത്തില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക ക്യൂ ഏര്‍പ്പെടുത്തും. പതിനെട്ടാംപടിയില്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ (ഐ.ആര്‍.ബി) കൂടുതല്‍ പോലീസുദ്യോഗസ്ഥരെ വിന്യസിക്കും. ഒരുമിനിട്ടില്‍ 80 പേര്‍ക്ക് പതിനെട്ടാംപടി ചവിട്ടാന്‍ കഴിയുന്ന രീതിയിലുള്ള ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരും ദിവസങ്ങളില്‍ കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിനെത്താനുള്ള സാധ്യത മുന്നില്‍ കണ്ടുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത തടസമുണ്ടാകാതെ ഭക്തര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ആവശ്യമായ കൂടുതല്‍ സൗകര്യങ്ങളൊരുക്കും. കാനനപാതയിലൂടെ വരുന്നവര്‍ക്കും കൂടുതല്‍ സൗകര്യങ്ങളൊരുക്കും. ദര്‍ശനത്തിനായി കാത്തുനില്‍ക്കുന്ന ഭക്തര്‍ക്ക് താമസമുണ്ടാകാത്ത രീതിയില്‍ ഫ്‌ളൈ ഓവറിലൂടെ ദര്‍ശനം പൂര്‍ത്തിയാക്കിയ ഭക്തര്‍ക്ക് തിരികെ പോകുന്നതിനുള്ള സൗകര്യവുമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാളികപ്പുറം, സന്നിധാനം, പതിനെട്ടാം പടി എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയ അദ്ദേഹം പോലീസുദ്യോഗസ്ഥര്‍ക്ക് സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന താമസസൗകര്യവും ഭക്ഷണശാലയും സന്ദര്‍ശിച്ചു. ശബരിമല തന്ത്രി കണ്ഠര് രാജീവരര്, മേല്‍ശാന്തി കെ.ജയമോഹന്‍ നമ്പൂതിരി എന്നിവരെയും ഡി.ജി.പി സന്ദര്‍ശിച്ചു. ദക്ഷിണ മേഖലാ ഐ.ജി പി.പ്രകാശ്, സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ ആനന്ദ് ആര്‍, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മഹാജന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാജീവ് ചന്ദ്രശേഖർ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തി

0
പെരുന്ന : രാജീവ് ചന്ദ്രശേഖർ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തി. ബിജെപി...

ആറാട്ടുപുഴ പള്ളിയോടത്തിന്റെ പുനരുദ്ധാരണം പള്ളിയോടപ്പുരയിൽ പുരോഗമിക്കുന്നു

0
ആറാട്ടുപുഴ : ആറാട്ടുപുഴ പള്ളിയോടത്തിന്റെ പുനരുദ്ധാരണം പള്ളിയോടപ്പുരയിൽ പുരോഗമിക്കുന്നു....

വീടുകള്‍ കയറിയിറങ്ങി മരങ്ങള്‍ വെട്ടി മരംമാഫിയ സംഘം

0
വടകര: വലുപ്പമോ ഇനമോ നോക്കാതെ മരംമാഫിയ വീടുകള്‍ കയറിയിറങ്ങി മരംമുറിക്കുന്നത് വ്യാപകമായതോടെ...